India Mirror News

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് കാപ്പ ചുമത്തി അറസ്റ്റിൽ; വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് കാപ്പ ചുമത്തി അറസ്റ്റിൽ; വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ (KAAPA) ചുമത്തി നെടുംബാശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. നിരവധി കേസുകളിൽ അറസ്റ്റ് വാറന്റ് നിലനിൽക്കെ കഴിഞ്ഞ മാസം ഒരു സ്പായിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. സംഭവത്തിന് ശേഷം മൈസൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനീഷ് പിടിയിലാകുന്നത്. കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ തമിഴ്‌നാട്ടിലും കർണാടകയിലും കേസുകൾ നിലവിലുണ്ട്.

തമിഴ്നാട്ടിലെ സ്വർണക്കവർച്ച കേസ് ഉൾപ്പെടെ അവിടെ മൂന്നും കർണാടകയിൽ അഞ്ചും കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നാലെണ്ണം വധശ്രമത്തിനാണ്. കഴിഞ്ഞ വർഷം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവെ ഇയാളെ വധിക്കാൻ ശ്രമം നടന്നിരുന്നു. ഈ കേസിൽ അമ്പായത്തോട് അഷ്റഫ്, ഹുസൈൻ കൊച്ചി എന്നിവരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. അനീഷ് ഏറ്റെടുത്ത ക്വട്ടേഷനുമായി ബന്ധപ്പെട്ട കുടിപ്പകയാണ് ജയിലിലെ വധശ്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *