India Mirror News

ചേരാനല്ലൂർ വാഹനാപകടം: ആഭ്യന്തരമന്ത്രി കുടുംബത്തെ സന്ദർശിച്ചു; സ്പെഷ്യൽ പ്രോസിക്യൂട്ടറെ തീരുമാനിക്കാൻ കുടുംബത്തിന് അനുമതി

ചേരാനല്ലൂർ വാഹനാപകടം: ആഭ്യന്തരമന്ത്രി കുടുംബത്തെ സന്ദർശിച്ചു; സ്പെഷ്യൽ പ്രോസിക്യൂട്ടറെ തീരുമാനിക്കാൻ കുടുംബത്തിന് അനുമതി

ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. കുടുംബം ആവശ്യപ്പെടുന്നയാളെ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് കുടുംബവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി വ്യക്തമാക്കി. ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയെ ചേർത്തുനിർത്തിയ മന്ത്രി, ഭദ്രകീർത്തി തനിക്ക് മകളെപ്പോലെയാണെന്നും കേസ് ശരിയായ ദിശയിൽ തന്നെ മുന്നോട്ടുപോകുമെന്നും ഉറപ്പുനൽകി. നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, അപ്പീലിലെ പ്രോസിക്യൂഷൻ പിഴവ് ഗുരുതരമല്ലെന്നും സർക്കാർ കുടുംബത്തോടൊപ്പം പൂർണ്ണമായി ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ ഉറപ്പുകളിൽ വിശ്വാസമുണ്ടെന്ന് ഭദ്രകീർത്തിയും പ്രതികരിച്ചു.

ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി പോലീസ് പരിശോധന ശക്തമാക്കുമ്പോൾ ആരും പരാതിയുമായി രംഗത്തെത്തരുതെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് അപകടങ്ങളുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങളിൽ പോരായ്മകളുണ്ടെന്ന പരാതികൾ ഉയരുന്നുണ്ടെന്നും, നിയമപരിഷ്കരണത്തെക്കുറിച്ച് ആലോചിച്ച് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *