India Mirror News

മുഖ്യമന്ത്രിക്കെതിരായ വ്യാജ രേഖ ആരോപണം: കേസ് എടുക്കാൻ നിർദേശിച്ച് ഡി.ജി.പി

മുഖ്യമന്ത്രിക്കെതിരായ വ്യാജ രേഖ ആരോപണം: കേസ് എടുക്കാൻ നിർദേശിച്ച് ഡി.ജി.പി

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങൾക്ക് പിന്നിൽ കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി) നിർദ്ദേശം നൽകി. കെ.പി.സി.സി വക്താവ് രാജു പി. നായർ നൽകിയ പരാതിയിന്മേൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് നടപടിയെടുക്കാൻ നിർദ്ദേശം ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് എതിരെ വ്യാജരേഖകൾ നിർമ്മിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢശ്രമം നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇതിന്റെ ഭാഗമായി ആന്റോ അഗസ്റ്റിന്റെ കൈവശം രണ്ട് യുവാക്കൾ കൈമാറിയെന്ന് പറയപ്പെടുന്ന രേഖകൾ കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാജരേഖകൾ ചമച്ച് കളവായ ആരോപണങ്ങൾ ഉന്നയിക്കുന്നത് സംശുദ്ധമായ രാഷ്ട്രീയജീവിതം നയിക്കുന്ന വി. ഡി. സതീശന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്താനും മാനഹാനി വരുത്താനുമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സതീശനെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് ബോധ്യപ്പെട്ടെന്ന് അവകാശപ്പെടുന്ന ആന്റോ അഗസ്റ്റിൻ, ഇത് ഗുരുതരമായ കുറ്റമാണെന്ന് മനസ്സിലാക്കിയിട്ടും അധികാരികളെ വിവരമറിയിക്കുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്യാതിരുന്നത് കൂടുതൽ ദുരൂഹതകൾക്കും സംശയങ്ങൾക്കും ഇടനൽകുന്നുണ്ടെന്നും കെ.പി.സി.സി വക്താവ് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *