India Mirror News

ദേശീയപാതയിൽ ഗതാഗത നിയന്ത്രണം: ആലുവ മാർത്താണ്ഡവർമ്മ, ദേശം പാലങ്ങൾ നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും

ദേശീയപാതയിൽ ഗതാഗത നിയന്ത്രണം: ആലുവ മാർത്താണ്ഡവർമ്മ, ദേശം പാലങ്ങൾ നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും

അറ്റകുറ്റപ്പണികളുടെ ഭാഗമായി കൊച്ചി ദേശീയപാതയിലെ ആലുവ മാർത്താണ്ഡവർമ്മ പാലവും ദേശം പാലവും നാളെ മുതൽ നവംബർ ഏഴ് വരെ പത്ത് ദിവസത്തേക്ക് അടച്ചിടുന്നു. മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശോചനീയാവസ്ഥയിലുള്ള പാലങ്ങൾ അടിയന്തരമായി നന്നാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മാർത്താണ്ഡവർമ്മ പഴയപാലം പൂർണ്ണമായും അടച്ചായിരിക്കും പണികൾ നടത്തുക. അതേസമയം പുതിയ പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ഒരു വരിയായി ഗതാഗതം ക്രമീകരിക്കും. ദേശം പാലത്തിൽ ഒരു നിരയായി വാഹനങ്ങൾ കടത്തിവിടും. പത്തുദിവസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന് ദേശീയപാത അധികൃതർ ജനപ്രതിനിധികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി റൂട്ട് മാറ്റങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ ഭാഗത്തുനിന്ന് ആലുവ, എറണാകുളം ഭാഗത്തേക്ക് വരുന്ന വലിയ ഭാരവാഹനങ്ങൾ അങ്കമാലിയിൽനിന്ന് കാലടി, പെരുമ്പാവൂർ റോഡ് വഴി തിരിഞ്ഞുപോകണം. എറണാകുളം ഭാഗത്തുനിന്നുള്ള ഭാരവാഹനങ്ങൾ കളമശ്ശേരിയിൽനിന്ന് തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴി പറവൂരിലേക്ക് പോകേണ്ടതാണ്. അങ്കമാലി, പറവൂർ ഭാഗത്തുനിന്നെത്തുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പറവൂർ കവലയിൽനിന്ന് മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ഹൈവേ മാർഗ്ഗം മാത്രം സഞ്ചരിക്കണം. ദേശീയപാതയിലെ പാലങ്ങൾ അടയ്ക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്നവർ യാത്രാസമയം മുൻകൂട്ടി ക്രമീകരിക്കണമെന്ന് സിയാലും പോലീസും നിർദ്ദേശിച്ചു. പൊതുജനങ്ങൾ പരമാവധി പൊതുഗതാഗതം പ്രയോജനപ്പെടുത്തണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *