India Mirror News

മോദിയുടെ പിതാവിനെതിരായ അധിക്ഷേപം: മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് ബി.ജെ.പി മാർച്ച്

മോദിയുടെ പിതാവിനെതിരായ അധിക്ഷേപം: മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് ബി.ജെ.പി മാർച്ച്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെതിരെ വിവാദ പരാമർശം നടത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ സമരം കടുപ്പിച്ച് ബി.ജെ.പി. ഇന്ന് ഉച്ചയ്ക്ക് 12.15-ന് ഡൽഹി ബി.ജെ.പി അധ്യക്ഷൻ ഹർഷ് മൽഹോത്രയുടെ നേതൃത്വത്തിൽ ഖാർഗെയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന ഖാർഗെയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി നേതാക്കൾ പട്ന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിഷയം പ്രാദേശികതലത്തിൽ ഒതുക്കാതെ രാജ്യവ്യാപക പ്രതിഷേധമാക്കി മാറ്റാനാണ് ബി.ജെ.പിയുടെ തീരുമാനം.

ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ നിതിൻ നവീൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഖാർഗെയ്ക്കെതിരെ ശക്തമായി രംഗത്തെത്തി. ഖാർഗെയുടെ പരാമർശത്തെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പിന്തുണയ്ക്കുന്നുണ്ടോ എന്നും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമോ എന്നും നേതാക്കൾ ചോദിച്ചു. ഖാർഗെയുടെ വാക്കുകൾ വേദനയും ഞെട്ടലും ഉണ്ടാക്കുന്നതാണെന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചപ്പോൾ, മുൻപും കോൺഗ്രസ് നേതാക്കൾ മോദിയുടെ കുടുംബത്തെ അപമാനിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ എതിർപ്പുകൾ വ്യക്തി അധിക്ഷേപമാകുന്നത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ വ്യക്തമാക്കി. രാഷ്ട്രീയമായും ധാർമ്മികമായും തകർന്ന കോൺഗ്രസിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ മറുപടി നൽകുമെന്ന് അമിത് ഷായും പിയൂഷ് ഗോയലും മുന്നറിയിപ്പ് നൽകി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *