മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ വരുന്ന തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. കേസ് നേരത്തെ കേട്ട ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ ബെഞ്ച് തന്നെയാകും ഹർജി വീണ്ടും പരിഗണിക്കുക. മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം സുപ്രീം കോടതി പത്ത് ദിവസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ടെന്ന കാര്യം അഭിഭാഷകർ ചൂണ്ടിക്കാട്ടിയെങ്കിലും, അതിന് ഇനിയും സമയമുണ്ടല്ലോയെന്നാണ് കോടതി മറുപടി നൽകിയത്.
You can share this post!
administrator



