India Mirror News

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികളെ അപമാനിച്ചെന്ന് പരാതി; കെ.പി. ശശികലയ്‌ക്കെതിരെ പൊലീസിൽ കേസ്

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികളെ അപമാനിച്ചെന്ന് പരാതി; കെ.പി. ശശികലയ്‌ക്കെതിരെ പൊലീസിൽ കേസ്

നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച കുട്ടികളെയും അവരുടെ കുടുംബങ്ങളെയും അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ വിവാദ പരാമർശം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ പരാതി. സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഷിഹാബ് പറേലിയാണ് നെടുമ്പാശ്ശേരി പോലീസിൽ പരാതി നൽകിയത്. ശശികല ഫേസ്ബുക്കിൽ പങ്കുവെച്ച രണ്ട് പോസ്റ്റുകളിലെ പരാമർശങ്ങൾ സമൂഹത്തിൽ മതസ്പർദ്ധ വളർത്താൻ ഇടയാക്കിയെന്നും, ഇവർക്കെതിരെയും സമാന രീതിയിൽ വർഗീയ കമന്റുകൾ പോസ്റ്റ് ചെയ്തവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

രാത്രി വൈകിയുള്ള ചായകുടി, രാത്രി സഞ്ചാരം, ജീവിതരീതി എന്നിവയെ അപകടത്തിൽപ്പെട്ട യുവതീ യുവാക്കളുമായി ബന്ധപ്പെടുത്തി അപകീർത്തികരമായ രീതിയിലാണ് ശശികല അവതരിപ്പിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. നേരിട്ട് പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും പരാമർശങ്ങളുടെ പശ്ചാത്തലം മരണപ്പെട്ടവരുടെ കുടുംബങ്ങളെ അപമാനിക്കുന്നതാണ്. അതേസമയം, രാജ്യത്തെ ഞെട്ടിച്ച മിനി കൂപ്പർ അപകടക്കേസിലെ പ്രതിയായ സുഹൈൽ സജീവ് ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് അഞ്ചുമണി വരെയാണ് കസ്റ്റഡി കാലാവധി അനുവദിച്ചിട്ടുള്ളത്. എറണാകുളം റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ ആലുവ ഡിവൈ.എസ്.പി ബൈജു കെ. പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *