India Mirror News

മാസപ്പടി-എക്സാലോജിക് കേസ്: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദേശത്തേക്ക് പണം കടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് കേസ്

മാസപ്പടി-എക്സാലോജിക് കേസ്: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദേശത്തേക്ക് പണം കടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് കേസ്

സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്ത്. ഈ മാസം 24-ന് പുറത്തിറങ്ങുന്ന രണ്ടാമത്തെ എഫ്.ഐ.ആറിൽ മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഗുരുതരമായ പരാമർശങ്ങളാണ് ഉള്ളത്. അനധികൃതമായി നേടിയ പണം വിദേശത്ത് ആസ്തികൾ ഉണ്ടാക്കാനായി കടത്തിയെന്ന് വിജിലൻസ് കണ്ടെത്തുന്നു. ഇ.ഡി നടത്തിയ റെയ്ഡിൽ ഇതിന് തെളിവാകുന്ന ഡയറി കുറിപ്പുകൾ കണ്ടെത്തിയിരുന്നു. ഗാർമെന്റ് എക്സ്പോർട്ട് ബിസിനസിന്റെ മറവിൽ ഷെൽ കമ്പനികൾ രൂപീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനായിരുന്നു നീക്കം.

മുഹമ്മദ് റിയാസിന്റെയും വീണയുടെയും വിദേശ യാത്രകളിൽ ദുരൂഹതയുണ്ടെന്നും, കള്ളപ്പണം വെളുപ്പിക്കാനായി സുഹൃത്തുക്കളുമായി ചേർന്ന് കൂട്ടുകെട്ടുണ്ടാക്കിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. മന്ത്രിയായിരുന്ന കാലത്തെ മുഹമ്മദ് റിയാസിന്റെ ഓഫീസും സംശയനിഴലിലാണ്. മാസപ്പടി-ഹവാല ആരോപണങ്ങളിൽ ഹൈക്കോടതി ഉത്തരവ് ലഭിച്ചതിന് പിന്നാലെ അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് കേസെടുത്തത്. ആകെയുള്ള രണ്ട് എഫ്.ഐ.ആറുകളിൽ ഒന്നാമത്തെ കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പ്രതിയാക്കിയിട്ടുണ്ടെങ്കിലും, രണ്ടാമത്തെ കേസിൽ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസുകളിലും വീണ വിജയൻ രണ്ടാം പ്രതിയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *