India Mirror News

മാസപ്പടി കേസിൽ പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ വിജിലൻസ് കേസ്: രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു

മാസപ്പടി കേസിൽ പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ വിജിലൻസ് കേസ്: രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു

വമ്പൻ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ വിജിലൻസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ആദ്യ കേസിൽ പിണറായി വിജയൻ ഒന്നാം പ്രതിയും മകൾ വീണ ടി. രണ്ടാം പ്രതിയുമാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള രണ്ടാമത്തെ കേസിൽ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും ടി. വീണ രണ്ടാം പ്രതിയുമാണ്. വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.

നടപടിയെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ പ്രതികരിച്ചു. മൂന്ന് വർഷം മുൻപ് ഈ വിഷയം ഉന്നയിച്ചപ്പോൾ തന്നെ പിണറായി വിജയനെ പ്രതിയാക്കി അന്വേഷിച്ചാൽ മാത്രമേ അഴിമതിയുടെ യഥാർത്ഥ ചിത്രം പുറത്തുവരൂ എന്ന് വ്യക്തമാക്കിയതാണെന്നും, അന്ന് എതിർത്തവരും ഭീഷണിപ്പെടുത്തിയവരും ഉണ്ടായിരുന്നെങ്കിലും പിണറായിയും കുടുംബവും വലിയ കൊള്ളയാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഫലപ്രദമായ അന്വേഷണം നടന്നില്ലെങ്കിൽ സി.പി.ഐ.എമ്മിന് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, സർക്കാർ എഫ്.ഐ.ആർ ഇടാൻ നിർബന്ധിതരാവുകയായിരുന്നുവെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജും പ്രതികരിച്ചു. അന്വേഷണത്തിന്റെ പുരോഗതി കൃത്യമായി നിരീക്ഷിക്കുമെന്നും ഒത്തുകളി ശ്രദ്ധയിൽപ്പെട്ടാൽ ബി.ജെ.പി ശക്തമായി ഇടപെടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *