India Mirror News

പിണറായിയെ മൂന്നര മണിക്കൂർ വാഹനത്തിൽ കറക്കി; ഡൽഹി പൊലീസ് നടപടിയിൽ ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

പിണറായിയെ മൂന്നര മണിക്കൂർ വാഹനത്തിൽ കറക്കി; ഡൽഹി പൊലീസ് നടപടിയിൽ ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

ഡൽഹിയിൽ പ്രതിപക്ഷ നേതാവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി. ഡൽഹിയിലെ റസിഡന്റ് കമ്മീഷണറുമായി നേരിട്ട് ബന്ധപ്പെട്ട് കസ്റ്റഡിക്ക് ശേഷമുണ്ടായ സംഭവവികാസങ്ങൾ അന്വേഷിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ശേഷം മൂന്നര മണിക്കൂറോളം പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും കൊണ്ട് പൊലീസ് വാഹനം വഴിയിൽ വട്ടംകറക്കിയെന്നും ഇതേത്തുടർന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്നുമുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ.

രാവിലെ പതിനൊന്ന് മണിയോടെ കസ്റ്റഡിയിലെടുത്ത നേതാക്കളെ മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഒപ്പമുണ്ടായിരുന്ന മന്ത്രി കെ. എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി എന്നിവർ പൊലീസിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ചെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു. മുതിർന്ന നേതാവായ പിണറായിയുടെ ഭക്ഷണവും മരുന്നും മുടങ്ങിയെന്നും അദ്ദേഹത്തോട് പൊലീസ് തികച്ചും മോശമായാണ് പെരുമാറിയതെന്നും ഒപ്പമുണ്ടായിരുന്ന നേതാക്കൾ ലൈവ് വീഡിയോയിലൂടെ ആരോപിച്ചു. നേരത്തെ, കേരള ഹൗസിന് മുന്നിൽ നിന്ന് മാർച്ചിന് ഒരുങ്ങുന്നതിനിടെ സി.പി.ഐ.എം ജനറൽ സെക്രട്ടറി എം. എ. ബേബി, സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, പി. കെ. ശ്രീമതി, കെ. കെ. ശൈലജ, പി.ബി അംഗം വിജു കൃഷ്ണൻ, സി.ഐ.ടി.യു നേതാക്കൾ, എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി തുടങ്ങിയ പ്രമുഖ നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *