India Mirror News

ബാലഭാസ്കറിന്റെ മരണം: സി.ബി.ഐ വാദങ്ങൾ തള്ളി ഹൈക്കോടതി; തുടരന്വേഷണത്തിന് ഉത്തരവ്

ബാലഭാസ്കറിന്റെ മരണം: സി.ബി.ഐ വാദങ്ങൾ തള്ളി ഹൈക്കോടതി; തുടരന്വേഷണത്തിന് ഉത്തരവ്

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് കേസിൽ വീണ്ടും അന്വേഷണം നടത്താൻ ജസ്റ്റിസ് ജി. ഗിരീഷിന്റെ ബെഞ്ച് ഉത്തരവിട്ടത്. ബാലഭാസ്കറിന്റെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ സുപ്രധാന നീക്കം. ഡിവൈ.എസ്.പി റാങ്കിലുള്ള, ജനങ്ങൾക്ക് വിശ്വാസ്യതയുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വേണം പുതിയ അന്വേഷണം നടത്താനെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *