India Mirror News

യാത്രയ്ക്ക് മുൻപ് കൂടുതൽ തുക ഈടാക്കി: റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴയിട്ട് സി.സി.പി.എ

യാത്രയ്ക്ക് മുൻപ് കൂടുതൽ തുക ഈടാക്കി: റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴയിട്ട് സി.സി.പി.എ

യാത്രയ്ക്ക് മുൻപ് കൂടുതൽ തുക ചാർജ് ഈടാക്കുന്ന തരം സംവിധാനങ്ങൾ ആപ്പിൽ ഒരുക്കിയതിന് പ്രമുഖ റൈഡ് ഷെയറിംഗ് ആപ്പായ റാപ്പിഡോയ്ക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി.സി.പി.എ) 10 ലക്ഷം രൂപ പിഴ ചുമത്തി. അനാവശ്യമായ പ്രീ-റൈഡ് ടിപ്പിംഗ്, ഡൈനാമിക് പ്രൈസിംഗ് തുടങ്ങിയ അനുചിത വ്യാപാരാഭ്യസങ്ങൾക്കെതിരെ നടപടി കർശനമാക്കുന്നതിന്റെ ഭാഗമായാണ് സി.സി.പി.എയുടെ ഈ ഇടപെടൽ. ഉപഭോക്താക്കൾ യാത്ര ബുക്ക് ചെയ്യുമ്പോൾ തന്നെ കൂടുതൽ തുക നൽകിയാൽ മാത്രമേ റൈഡ് ലഭിക്കൂ എന്ന തരത്തിൽ ഭയം സൃഷ്ടിക്കുന്ന ‘കൺഫേം ഷെയിമിംഗ്’ രീതിയും, ഉയർന്ന നിരക്ക് തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള ‘ഇന്റർഫേസ് ഇന്റർഫെറൻസ്’ തന്ത്രങ്ങളും ആപ്പിൽ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. നിരക്ക് ഉയർത്തുമ്പോൾ പച്ച നിറത്തിലും കുറയ്ക്കുമ്പോൾ ചുവപ്പ് നിറത്തിലും മുന്നറിയിപ്പുകൾ നൽകിയും, നിരക്ക് വർദ്ധിപ്പിക്കാൻ കൂടുതൽ സൗകര്യമൊരുക്കിയും ഉപഭോക്താക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതാണ് നിയമലംഘനമായി ചൂണ്ടിക്കാട്ടിയത്.

മോട്ടോർ വെഹിക്കിൾ ആഗ്രിഗേറ്റർ ഗൈഡ്‌ലൈൻസ് പ്രകാരം ടിപ്പ് നൽകാനുള്ള സൗകര്യം റൈഡ് പൂർത്തിയായ ശേഷം മാത്രമേ നൽകാവൂ എന്നും സേവനം ലഭിക്കാനുള്ള ഉപാധിയായി അത് ഉപയോഗിക്കരുതെന്നും അതോറിറ്റി വ്യക്തമാക്കി. ഇത് ഡ്രൈവർമാരുമായുള്ള നേരിട്ടുള്ള വിലപേശൽ മാത്രമാണെന്നും റൈഡ് ലഭ്യതയെ ബാധിക്കില്ലെന്നുമുള്ള റാപ്പിഡോയുടെ വാദങ്ങൾ സി.സി.പി.എ തള്ളി. ഡാർക്ക് പാറ്റേണുകൾ തടയുന്നതിനുള്ള 2023-ലെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ഒലാ, യൂബർ, റാപ്പിഡോ, നമ്മ യാത്രി എന്നീ പ്ലാറ്റ്‌ഫോമുകൾക്ക് നേരത്തെ തന്നെ നോട്ടീസ് അയച്ചിരുന്നു. ഇതിൽ യൂബർ, ഒലാ എന്നീ ആപ്പുകൾക്കെതിരെയുള്ള അന്വേഷണങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് സി.സി.പി.എ അറിയിച്ചു. ഇതിനിടെ യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ പേരിലേക്ക് സേവനങ്ങളെത്തിക്കാൻ സഹായിക്കുന്ന നടപടിയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിശദീകരിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *