India Mirror News

108 ആംബുലൻസ് ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു; 4500 രൂപ ബോണസ് നൽകാൻ ധാരണ

108 ആംബുലൻസ് ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു; 4500 രൂപ ബോണസ് നൽകാൻ ധാരണ

സംസ്ഥാനത്ത് 108 ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ മാനേജ്‌മെന്റും തൊഴിലാളി യൂണിയൻ പ്രതിനിധികളും തമ്മിൽ നടന്ന മൂന്ന് മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് സമരം ഒത്തുതീർപ്പിലായത്. ജീവനക്കാർക്ക് 4500 രൂപ ബോണസായി നൽകാൻ യോഗത്തിൽ ധാരണയായതായി തൊഴിൽമന്ത്രി അറിയിച്ചു.

ലേബർ കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി യോഗം വിളിച്ചുചേർത്തത്. കരാർ കമ്പനി പ്രതിനിധികളും തൊഴിലാളി സംഘടന നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞ ഒൻപതാം തീയതി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ജീവനക്കാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെടുകയും തുടർന്ന് റിപ്പോർട്ട് മന്ത്രിക്ക് കൈമാറുകയുമായിരുന്നു. ബോണസ് വിഷയത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന ജീവനക്കാരുടെ മുന്നറിയിപ്പിന് പിന്നാലെയാണ് സർക്കാരിന്റെ ഇടപെടലും തുടർന്ന് ഒത്തുതീർപ്പും ഉണ്ടായത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *