India Mirror News

അട്ടപ്പാടിയിൽ ഭവാനിപ്പുഴയിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം ചാക്കിൽ തള്ളിയ നിലയിൽ

അട്ടപ്പാടിയിൽ ഭവാനിപ്പുഴയിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം ചാക്കിൽ തള്ളിയ നിലയിൽ

അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. മൃതദേഹങ്ങൾ ഉപേക്ഷിക്കാൻ ഉപയോഗിച്ച ഒരു ചാക്കിലെ എഴുത്തുകളിൽ നിന്ന്, അത് കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പുതൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊലപാതകത്തിന് പിന്നിൽ തോട്ടം തൊഴിലാളിയായ ഇതരസംസ്ഥാനക്കാരനാണെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടത് ബംഗാൾ സ്വദേശിയായ യുവതിയും ഇവരുടെ മകളുമാണെന്നാണ് സംശയിക്കുന്നത്. കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും മകളെയും കൊലപ്പെടുത്തി പുഴയിൽ തള്ളിയതാണെന്നാണ് പ്രാഥമിക നിഗമനം.

പശുവിനെ മേയ്ക്കാൻ പോയ പ്രാദേശികവാസികളാണ് ഭവാനിപ്പുഴയിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് ചാക്കുകൾ കണ്ട് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹ ഭാഗങ്ങൾ രണ്ട് ചാക്കുകളിലായി കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ വിദഗ്ദ്ധ പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *