India Mirror News

രമ്യ ഹരിദാസ് എം.എൽ.എയ്ക്ക് നേരെ കയ്യേറ്റ ശ്രമം; ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം, എം.എൽ.എ ആശുപത്രിയിൽ

രമ്യ ഹരിദാസ് എം.എൽ.എയ്ക്ക് നേരെ കയ്യേറ്റ ശ്രമം; ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം, എം.എൽ.എ ആശുപത്രിയിൽ

ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസിന് നേരെ കയ്യേറ്റ ശ്രമമുണ്ടായതായി പരാതി. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പരിക്കേറ്റ രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ഔദ്യോഗികമായി ബന്ധമില്ലാത്ത പാളയം പ്രദീപ് എന്ന വ്യക്തി പങ്കെടുക്കുകയും അഭിപ്രായം പറയുകയും ചെയ്തിരുന്നു. ഇതിനെ യോഗത്തിലുണ്ടായിരുന്ന ജനപ്രതിനിധികൾ ചോദ്യം ചെയ്യുകയും തുടർന്ന് ഒരു കോൺഗ്രസ് ജനറൽ സെക്രട്ടറി സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഈ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് സംസാരിക്കാൻ എം.എൽ.എയും പാളയം പ്രദീപും ചേർന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ വീട്ടിലെത്തിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. ഇരുവരും തമ്മിൽ സംസാരിക്കുന്നതിനിടെ വിവരമറിഞ്ഞെത്തിയ കോൺഗ്രസ് പ്രവർത്തകർ എം.എൽ.എയുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തുടർന്നുണ്ടായ തള്ളിക്കയറ്റത്തിലും കയ്യാങ്കളിയിലുമാണ് എം.എൽ.എയ്ക്ക് പരിക്കേറ്റതെന്നാണ് ആരോപണം. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, എം.എൽ.എയാണ് ആക്രമണം നടത്തിയതെന്ന് ജില്ലാ പഞ്ചായത്തംഗം സജിത്ത് ആരോപിച്ചു. സംഭവത്തെക്കുറിച്ച് ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി എം.എൽ.എയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *