India Mirror News

കാലിഫോർണിയയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം: കാറിടിപ്പിച്ചും കുത്തിയും കൊലപ്പെടുത്തിയതെന്ന് സംശയം; സുഹൃത്ത് കസ്റ്റഡിയിൽ

കാലിഫോർണിയയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം: കാറിടിപ്പിച്ചും കുത്തിയും കൊലപ്പെടുത്തിയതെന്ന് സംശയം; സുഹൃത്ത് കസ്റ്റഡിയിൽ

അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഒരേ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളി യുവതികളുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന, തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഓഗസ്റ്റ് 28 ശനിയാഴ്ചയാണ് അഞ്ജനയുടെ മരണവിവരം നാട്ടിലെ ബന്ധുക്കൾ അറിയുന്നത്. വീടിന് പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം സുഹൃത്തും അയൽവാസിയുമായ കോട്ടയം സ്വദേശിനി അനില അമിതവേഗതയിൽ കാറോടിച്ചുവന്ന് അഞ്ജനയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മറ്റൊരു ഇരയായ ആൻ മേരി മാത്യുവിനെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയും അവിടെനിന്ന് കത്തി കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അടുത്ത സുഹൃത്തായ കോട്ടയം സ്വദേശിനി അനിലയെ കാലിഫോർണിയ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഉറ്റസുഹൃത്തുക്കളായ ഇവർ തമ്മിൽ എന്താണ് പ്രശ്നമെന്ന് അറിയില്ലെന്നും വിശദമായ അന്വേഷണത്തിന് ശേഷമേ കൊലപാതക കാരണം വ്യക്തമാകൂ എന്നുമാണ് പോലീസ് നിലപാട്. നാല് വർഷം മുൻപ് നാട്ടിൽ വന്നുപോയ അഞ്ജനയ്ക്ക് ഭർത്താവും ഏഴ് വയസ്സുള്ള മകളുമുണ്ട്. മൃതദേഹങ്ങൾ നിലവിൽ കാലിഫോർണിയയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതിനിടെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അഞ്ജനയുടെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *