India Mirror News

അഭിമന്യു വധക്കേസ്: ഒക്ടോബർ 15 മുതൽ സാക്ഷി വിസ്താരം ആരംഭിക്കും; ഡിസംബറോടെ വിചാരണ പൂർത്തിയാക്കാൻ കോടതി

അഭിമന്യു വധക്കേസ്: ഒക്ടോബർ 15 മുതൽ സാക്ഷി വിസ്താരം ആരംഭിക്കും; ഡിസംബറോടെ വിചാരണ പൂർത്തിയാക്കാൻ കോടതി

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട് എട്ട് വർഷങ്ങൾക്ക് ശേഷം കേസിൽ സാക്ഷി വിസ്താരം ഒക്ടോബറിൽ ആരംഭിക്കും. ഡിസംബർ ആറിനകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 15 മുതൽ 17 ദിവസങ്ങളിലായി സാക്ഷി വിസ്താരം നടത്താൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശം നൽകി. നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് വിചാരണ നടപടികൾ വേഗത്തിലാക്കിയത്.

കേസിൽ ആകെ 26 പ്രതികളാണുള്ളതെങ്കിലും ആദ്യ ഘട്ടത്തിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട ആദ്യ 16 പ്രതികളുടെ വിചാരണയായിരിക്കും നടക്കുക. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയത്. അക്രമികളിലൊരാൾ ചേർത്തുപിടിക്കുകയും പനങ്ങാട് സ്വദേശിയായ സഹൽ നെഞ്ചിൽ കത്തി കുത്തിയിറക്കുകയുമായിരുന്നു. തുടർന്ന് 2018 സെപ്റ്റംബറിലാണ് 16 കാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരെ പ്രതികളാക്കി പോലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *