India Mirror News

കുവൈത്തിൽ വൻ ലഹരിവേട്ട: 13 കേസുകളിലായി 22 പേർ പിടിയിൽ; വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു

കുവൈത്തിൽ വൻ ലഹരിവേട്ട: 13 കേസുകളിലായി 22 പേർ പിടിയിൽ; വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു

കുവൈത്തിൽ വൻ ലഹരിവേട്ട നടത്തുകയും 13 വ്യത്യസ്ത കേസുകളിലായി 22 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ വിപുലമായ നിരീക്ഷണങ്ങൾക്കും അന്വേഷണങ്ങൾക്കും ഒടുവിലാണ് പ്രതികളെ പിടികൂടിയ വിവരം ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടത്. വ്യക്തിഗത ഉപയോഗത്തിനും വിൽപനയ്ക്കുമായി സൂക്ഷിച്ചിരുന്ന 466 ഗ്രാം ക്രിസ്റ്റൽ മെത്ത്, 350 ഗ്രാം ഹെറോയിൻ, സിന്തറ്റിക് ലഹരിവസ്തുക്കൾ കലർത്തിയ 148 എ ഫോർ പേപ്പറുകൾ, 115 ലഹരി ഗുളികകൾ, 70 ഗ്രാം കഞ്ചാവ്, 30 കഞ്ചാവ് വിത്തുകൾ, 20 ഗ്രാം ഹാഷിഷ് എന്നിവ പ്രതികളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.

ഇതിനു പുറമെ ലഹരിമരുന്ന് അളക്കുന്നതിനായി ഉപയോഗിച്ചിരുന്ന 11 ത്രാസുകളും മറ്റ് ലഹരി ഉപയോഗ ഉപകരണങ്ങളും ഇതോടൊപ്പം കണ്ടെടുത്തു. രാജ്യത്ത് മയക്കുമരുന്ന് വ്യാപനവും മാഫിയകളുടെ പ്രവർത്തനങ്ങളും പൂർണമായും തടയുന്നതിന്റെ ഭാഗമായി സുരക്ഷാസേന ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളെയും ആവശ്യമായ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *