India Mirror News

2047-ൽ ഇന്ത്യ വികസിത ഭാരതമാകും; 5 പുതിയ ആണവ റിയാക്ടറുകൾ പ്രഖ്യാപിച്ച് ചെങ്കോട്ടയിൽ പ്രധാനമന്ത്രി

2047-ൽ ഇന്ത്യ വികസിത ഭാരതമാകും; 5 പുതിയ ആണവ റിയാക്ടറുകൾ പ്രഖ്യാപിച്ച് ചെങ്കോട്ടയിൽ പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവെ, 2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളും പുതിയ ഉയരങ്ങൾ കീഴടക്കാൻ ഒരുമിച്ച് പ്രയത്നിച്ചുവെന്നും ഇതിലൂടെ 140 കോടി ജനങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ചെറിയ സ്വപ്നങ്ങൾക്ക് പകരം വലിയ ലക്ഷ്യങ്ങൾ മുൻനിർത്തി സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷത്തിൽ വികസിത ഭാരതം എന്ന നേട്ടം കൈവരിക്കാൻ മുഴുവൻ ജനങ്ങളും പങ്കാളികളാകണം. 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കൈപിടിച്ചുയർത്താൻ കഴിഞ്ഞതും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയതും രാജ്യത്തിന്റെ ശക്തി വ്യക്തമാക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഭരണകാലത്തെ പ്രധാന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, പ്രതിരോധ ഉൽപ്പാദനം, ഡിജിറ്റൽ ഇടപാടുകൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ, റെയിൽവേ കോച്ചുകൾ എന്നിവയുടെ നിർമ്മാണത്തിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായതെന്ന് വ്യക്തമാക്കി. സെമികണ്ടക്ടർ നിർമ്മാണത്തിൽ രാജ്യം നടത്തുന്ന വലിയ മുന്നേറ്റത്തിന്റെ ഭാഗമായി വരും എട്ട് വർഷത്തിനുള്ളിൽ കൂടുതൽ സെമികണ്ടക്ടർ പ്ലാന്റുകൾ സ്ഥാപിക്കുമെന്നും ആത്മനിർഭർ ഭാരതം പൂർണ്ണമായി യാഥാർത്ഥ്യമാക്കാൻ മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2047 മുതൽ 100 ജിഗാവാട്ട് ആണവ ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ട് 5 പുതിയ ആണവ റിയാക്ടറുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി, ആഴക്കടലിലെ അസംസ്കൃത എണ്ണ പര്യവേക്ഷണം ഉൾപ്പെടെയുള്ള പുതിയ സാധ്യതകൾ ഊർജിതമായി പരിശോധിച്ചുവരികയാണെന്നും കൂട്ടിചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *