India Mirror News

സി.പി.ഐ.എം വിശാല സംസ്ഥാന സമിതി യോഗങ്ങൾ ഉടൻ; എൽ.ഡി.എഫ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സി.പി.ഐ

സി.പി.ഐ.എം വിശാല സംസ്ഥാന സമിതി യോഗങ്ങൾ ഉടൻ; എൽ.ഡി.എഫ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സി.പി.ഐ

കോഴിക്കോട് നടക്കാനിരിക്കുന്ന വിശാല സംസ്ഥാന സമിതിക്ക് മുന്നോടിയായി സി.പി.ഐ.എം അടിയന്തര നേതൃയോഗങ്ങൾ വിളിച്ചുചേർക്കുന്നു. വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുന്നതിനായാണ് ഈ യോഗങ്ങൾ ചേരുന്നത്. സെപ്റ്റംബർ 2, 3 തീയതികളിൽ സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് കരട് റിപ്പോർട്ട് തയ്യാറാക്കുകയും, തുടർന്ന് 7, 8 തീയതികളിൽ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ ഇതിന് അന്തിമരൂപം നൽകുകയും ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റിലും സമിതിയിലും ചെറിയ രീതിയിലുള്ള അഴിച്ചുപണിക്ക് സാധ്യതയുണ്ടെങ്കിലും, സംഘടനാതലത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ നിലവിലെ സംസ്ഥാന നേതൃത്വത്തിന് താല്പര്യമില്ലെന്നാണ് സൂചനകൾ. നിലവിൽ പാർട്ടിയും എൽ.ഡി.എഫും നേരിടുന്ന പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള വഴികളാണ് സെപ്റ്റംബർ 12, 13, 14 തീയതികളിൽ കോഴിക്കോട്ട് ചേരുന്ന വിശാല സംസ്ഥാന സമിതി പ്രധാനമായും ചർച്ച ചെയ്യുക.

അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനം (എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ഉപനേതൃസ്ഥാനം) സംബന്ധിച്ച തർക്കത്തിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ അനുകൂല തീരുമാനമുണ്ടാകുന്നതുവരെ എൽ.ഡി.എഫിന്റെ സംയുക്ത നിയമസഭാ കക്ഷിയോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് പാർട്ടിയുടെ തീരുമാനം. വരുന്ന തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് ചേരുന്ന എൽ.ഡി.എഫ് നേതൃയോഗത്തിൽ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉന്നയിക്കാനും സി.പി.ഐ തീരുമാനിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *