India Mirror News

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻ.ടി.എയിൽ ഗുരുതര സുരക്ഷാവീഴ്ചയെന്ന് സി.ബി.ഐ കുറ്റപത്രം; 13 പേർക്കെതിരെ നടപടി

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻ.ടി.എയിൽ ഗുരുതര സുരക്ഷാവീഴ്ചയെന്ന് സി.ബി.ഐ കുറ്റപത്രം; 13 പേർക്കെതിരെ നടപടി

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (എൻ.ടി.എ) കടുത്ത സുരക്ഷാവീഴ്ചകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റൗസ് അവന്യൂവിലെ അതിവേഗ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ, എൻ.ടി.എ ആസ്ഥാനത്തെ അതീവ സുരക്ഷ വേണ്ട കോൺഫിഡൻഷ്യൽ സെക്ഷനിൽ നിന്നാണ് ചോദ്യങ്ങൾ ചോർന്നതെന്ന് വ്യക്തമാക്കുന്നു. ചോദ്യപേപ്പർ തയ്യാറാക്കുന്ന പ്രൊഫഷണലുകളെ തിരഞ്ഞെടുക്കാൻ വ്യക്തമായ മാനദണ്ഡങ്ങളോ രേഖാമൂലമുള്ള നിയമന നടപടിക്രമങ്ങളോ ഉദ്യോഗസ്ഥരുടെ മേൽ കൃത്യമായ നിരീക്ഷണമോ ഉണ്ടായിരുന്നില്ല. നിലവിലുള്ള ഉദ്യോഗസ്ഥരുടെയും പരിചയക്കാരുടെയും ശുപാർശയിൽ മാത്രം നിയമനം നടത്തുന്ന ഈ രീതിയാണ് ഒടുവിൽ ചോർച്ചയിലേക്ക് നയിച്ചതെന്നാണ് സി.ബി.ഐയുടെ പ്രധാന കണ്ടെത്തൽ.

പുനെയിലെ ഒരു കെമിസ്ട്രി അധ്യാപികയുടെ ശുപാർശയിൽ മാത്രം നാൽപ്പതിലേറെ സുഹൃത്തുക്കളെയും പരിചയക്കാരെയുമാണ് പാനലിൽ ഉൾപ്പെടുത്തിയത്. പാനലിലുള്ള ഒരു ഫിസിക്‌സ് വിദഗ്ധനാണ് ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐക്ക് നിർണായക മൊഴി നൽകിയത്. ജീവനക്കാർക്ക് ദേഹപരിശോധനയോ സി.സി.ടി.വി നിരീക്ഷണമോ ഇല്ലാതിരുന്ന പശ്ചാത്തലത്തിൽ, എൻ.ടി.എയിലെ മൂന്ന് വിഷയ വിദഗ്ധരായ മനീഷ മന്ധാരെ, പ്രഹ്ലാദ് വിത്തൽറാവു കുൽക്കർണി, മനീഷ ഹവാൽദാർ എന്നിവർ ചെറിയ തുണ്ട് കടലാസുകളിൽ കുറിച്ചും കാണാതെ പഠിച്ചും എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിൽ ഉത്തരങ്ങൾ അടയാളപ്പെടുത്തിയുമാണ് ചോദ്യങ്ങൾ ഒളിച്ചുകടത്തിയത്. ഇത്തരത്തിൽ ഏകദേശം 147 സെറ്റുകളോളം ചോദ്യങ്ങൾ കടത്തുകയും, തുടർന്ന് ചോർത്തിയ ചോദ്യങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകൾ നടത്തുകയും ചെയ്തു. കേസിൽ മൂന്ന് വിഷയ വിദഗ്ധർ ഉൾപ്പെടെ ആകെ 13 പേർക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *