India Mirror News

മെസ്സി കേരള സന്ദർശനം: സ്പോൺസറുടെ പിഴ ഒഴിവാക്കാൻ മുൻ സർക്കാർ നയതന്ത്ര ഇടപെടൽ നടത്തിയതായി രേഖകൾ

മെസ്സി കേരള സന്ദർശനം: സ്പോൺസറുടെ പിഴ ഒഴിവാക്കാൻ മുൻ സർക്കാർ നയതന്ത്ര ഇടപെടൽ നടത്തിയതായി രേഖകൾ

ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോൺസറെ പിന്തുണയ്ക്കാൻ മുൻ എൽ.ഡി.എഫ് സർക്കാർ നടത്തിയ നയതന്ത്ര ഇടപെടലുകളുടെ പുതിയ വിവരങ്ങൾ പുറത്തുവന്നു. സ്പോൺസർ ഫീസ് അടയ്ക്കാൻ വൈകിയതിനെ തുടർന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ചുമത്തിയ പിഴ ഒഴിവാക്കാനായി സംസ്ഥാന സർക്കാർ ഇടപെട്ടതിന്റെ രേഖകളാണ് ട്വന്റിഫോറിന് ലഭിച്ചത്. വിഷയത്തിൽ അർജന്റീനയിലെ ഇന്ത്യൻ സ്ഥാനപതിയുടെ സഹായം തേടിക്കൊണ്ട് 2025 ജൂലൈ 7-ന് അന്നത്തെ കായികവകുപ്പ് സെക്രട്ടറി ഔദ്യോഗിക കത്തയച്ചിരുന്നു.

പണം നൽകാൻ വൈകിയതോടെ അർജന്റീന പിന്മാറിയ പശ്ചാത്തലത്തിലായിരുന്നു സർക്കാരിന്റെ ഈ കത്ത്. അർജന്റീനയുടെ പിന്മാറ്റം സംസ്ഥാന സർക്കാരിന് സാമ്പത്തിക പ്രയാസവും സൽപേരിന് കളങ്കവും ഉണ്ടാക്കുമെന്നും ഫണ്ട് ശേഖരണത്തെ ബാധിക്കുമെന്നും കത്തിൽ സൂചിപ്പിക്കുന്നു. കൂടാതെ, അർജന്റീന ടീമിന്റെ സന്ദർശനം സംസ്ഥാന സർക്കാർ കൂടി ഭാഗമായുള്ള ഒരു ത്രികക്ഷി കരാറാണെന്ന് തുറന്നു സമ്മതിക്കുന്നതാണ് പുറത്തുവന്ന കത്തിലെ വിവരങ്ങൾ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *