India Mirror News

എൻ.സി.പി ശശീന്ദ്രൻ വിഭാഗം – കോൺഗ്രസ് എസ് ലയനം അന്തിമഘട്ടത്തിൽ; പുതിയ പാർട്ടി ഭരണഘടനയുടെ കരട് തയ്യാറാക്കുന്നു

എൻ.സി.പി ശശീന്ദ്രൻ വിഭാഗം – കോൺഗ്രസ് എസ് ലയനം അന്തിമഘട്ടത്തിൽ; പുതിയ പാർട്ടി ഭരണഘടനയുടെ കരട് തയ്യാറാക്കുന്നു

എൻ.സി.പി എ.കെ ശശീന്ദ്രൻ വിഭാഗവും കോൺഗ്രസ് എസും തമ്മിലുള്ള ലയന നീക്കങ്ങൾ നിർണായക ഘട്ടത്തിലേക്ക് കടന്നു. ഇരു പാർട്ടികളും സംയുക്തമായി ചർച്ചകൾ നടത്തി പുതിയ പ്രസ്ഥാനത്തിനായുള്ള ഭരണഘടനയുടെ കരട് തയ്യാറാക്കൽ ആരംഭിച്ചു. വെറുതെ രണ്ട് പാർട്ടികൾ തമ്മിൽ ലയിക്കുന്നതിലല്ല, മറിച്ച് പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാനും യുവാക്കളെ ആകർഷിക്കാനും പോന്ന പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.

ലയനവുമായി ബന്ധപ്പെട്ട് എ.കെ ശശീന്ദ്രനും കോൺഗ്രസ് എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളിയും തമ്മിൽ വീണ്ടും ചർച്ചകൾ നടത്തി. വാക്കിലും ആശയത്തിലും നടപ്പിലും പൂർണ്ണമായും പുതുമ പുലർത്തുന്ന ഒരു സംവിധാനമാണ് ലക്ഷ്യമിടുന്നതെന്നും, ഇത് സംബന്ധിച്ച് ഇരു വിഭാഗങ്ങൾക്കുമിടയിൽ പൊതുധാരണ രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അണികൾക്ക് യാതൊരുവിധ സംശയങ്ങൾക്കും ഇടനൽകാത്ത വിധം കാര്യങ്ങൾ ബോധ്യപ്പെടുത്തിയും, പുതിയ തലമുറയുടെ പ്രതീക്ഷകൾക്ക് അനുയോജ്യമായ മാറ്റങ്ങളോടെയുമായിരിക്കും ലയനനടപടികൾ പൂർത്തിയാക്കുക.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *