ശബരിമല യുവതി പ്രവേശന കേസിലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ ഉണ്ടാകുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സൂചന നൽകി. ക്ഷേത്ര പരിപാലനവുമായി ബന്ധപ്പെട്ട ബോധഗയ കേസ് പരിഗണിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനിടെ, ചരിത്രപരമായ ശബരിമല യുവതിപ്രവേശന വിധിയെ പ്രകീർത്തിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് രംഗത്തെത്തി. ചെന്നൈയിൽ നടന്ന പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കവെ, വർഷങ്ങൾ പഴക്കമുള്ള ആചാരങ്ങളേക്കാൾ പ്രാധാന്യം ലിംഗസമത്വത്തിനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയും ലിംഗസമത്വവും ആചാരങ്ങളുടെ പേരിൽ നിഷേധിക്കപ്പെടുന്നത് നീതീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇഷ്ടദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന്റെ അന്തസ്സിന് അത്യന്താപേക്ഷിതമാണെന്നും മുൻപ് ജന്മവും സ്വത്വവും നിർണയിച്ചിരുന്ന ആരാധനാ സ്വാതന്ത്ര്യത്തിൽ നിന്ന് രാജ്യം ഇന്ന് ഏറെ മുന്നോട്ടുപോയെന്നും കൂട്ടിച്ചേർത്തു.
Tags:
You can share this post!
administrator



