India Mirror News

കോട്ടയം ശിശുക്കടത്ത്: കൊല്ലത്തും കണ്ണൂരിലും കുഞ്ഞുങ്ങളെ വിറ്റതായി കണ്ടെത്തൽ; രണ്ട് കേസുകൾ കൂടി പുറത്ത്

കോട്ടയം ശിശുക്കടത്ത്: കൊല്ലത്തും കണ്ണൂരിലും കുഞ്ഞുങ്ങളെ വിറ്റതായി കണ്ടെത്തൽ; രണ്ട് കേസുകൾ കൂടി പുറത്ത്

കോട്ടയത്ത് നവജാതശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഈരാട്ടുപേട്ട പോലീസ് നടത്തുന്ന വിശദമായ അന്വേഷണത്തിൽ സമാനമായ രണ്ട് ശിശുക്കടത്തു കേസുകൾ കൂടി പുറത്തുവന്നു. തൊടുപുഴയിലെ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ കൊല്ലത്താണ് വിറ്റതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, മറ്റൊരു കുട്ടിയെ കണ്ണൂരിലേക്കും വിറ്റതായി പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അസം സ്വദേശിയായ ഗർഭിണിയായ പെൺകുട്ടി ഈ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് നൽകിയ പരാതിയാണ് ഞെട്ടിക്കുന്ന ഈ ശിശുക്കടത്ത് മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തെത്തിച്ചത്.

വിറ്റ കുട്ടികളെ ആർക്കാണ് കൈമാറിയതെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ലെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റും പോലീസ് തിരച്ചിൽ തുടരുകയാണ്. കേസിൽ ഇതുവരെ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കുട്ടികളെ വാങ്ങിയവരെയും സംഘത്തിലെ മറ്റുള്ളവരെയും കണ്ടെത്താനായി ഊർജിതമായ അന്വേഷണത്തിലാണ് പോലീസ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *