India Mirror News

കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജ്ജിതം; കുടുംബങ്ങൾക്ക് അടിയന്തര സഹായം ബുധനാഴ്ച പ്രഖ്യാപിക്കും

കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജ്ജിതം; കുടുംബങ്ങൾക്ക് അടിയന്തര സഹായം ബുധനാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരത്തും കൊല്ലത്തും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പുലർച്ചെയോടെ പുനരാരംഭിച്ചു. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിൻ, വിഴിഞ്ഞത്ത് കാണാതായ ജോൺ, കൊല്ലം നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണ എന്നിവരെ കണ്ടെത്താനാണ് തിരച്ചിൽ ശക്തമാക്കിയത്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം പ്രാദേശിക മത്സ്യത്തൊഴിലാളികളെക്കൂടി പങ്കാളികളാക്കിയാണ് പ്രവർത്തനം മുന്നോട്ട് പോകുന്നത്. കാണാതായ ഗൗതം കൃഷ്ണനായി ഹെലികോപ്റ്ററും ഡ്രോണും ഉപയോഗിച്ച് വിപുലമായ പരിശോധനയാണ് നടക്കുന്നത്. അതിനിടെ, ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള സർക്കാർ സഹായം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും.

തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കാണാതായവരുടെ കുടുംബങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഷിജിന്റെ കുടുംബം അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ തീരദേശ ഹൈവേ ഉപരോധിക്കുകയുണ്ടായി. തുടർന്ന് മന്ത്രി സി.പി. ജോൺ നേരിട്ടെത്തി ഉറപ്പുനൽകിയതിനെ തുടർന്നാണ് മുതലപ്പൊഴിയിലെ പ്രതിഷേധം അവസാനിച്ചത്. മുഖ്യമന്ത്രിയും മന്ത്രി ഷിബു ബേബി ജോണും കാണാതായവരുടെ കുടുംബങ്ങളുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രി ഷിബു ബേബി ജോൺ ഗൗതം കൃഷ്ണയുടെ വീടും സന്ദർശിച്ചിട്ടുണ്ട്. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ പത്രക്കുറിപ്പ് മാത്രം പുറത്തിറക്കിയ ഫിഷറീസ് മന്ത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *