India Mirror News

നീറ്റ് വിഷയത്തിലെ പ്രതിഷേധം: കോൺഗ്രസിന് സ്വാധീനമുണ്ടാക്കാനായില്ലെന്ന് രാഹുലിനെ വിമർശിച്ച് ശശി തരൂർ

നീറ്റ് വിഷയത്തിലെ പ്രതിഷേധം: കോൺഗ്രസിന് സ്വാധീനമുണ്ടാക്കാനായില്ലെന്ന് രാഹുലിനെ വിമർശിച്ച് ശശി തരൂർ

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഡോ. ശശി തരൂർ എം.പി. മുംബൈയിൽ നടന്ന സംവാദ പരിപാടിയിലാണ് തരൂർ പാർട്ടി നിലപാടുകളെയും സമരരീതികളെയും പരസ്യമായി ചോദ്യം ചെയ്തത്. സി.ജെ.പി ഉന്നയിച്ച അതേ വിഷയം തന്നെയാണ് കോൺഗ്രസും ഏറ്റെടുത്തതെങ്കിലും ജനങ്ങൾക്കിടയിൽ പ്രതീക്ഷിച്ച ചലനമുണ്ടാക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചില്ലെന്നും, ഇക്കാര്യത്തിൽ കോൺഗ്രസ് ഗൗരവതരമായ പുനർചിന്തനം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരുവിൽ നടത്തേണ്ട പ്രതിഷേധങ്ങൾ തെരുവിലും സഭയിൽ ഉന്നയിക്കേണ്ടവ സഭയിലും ഉന്നയിക്കാൻ കഴിയണമെന്നും തരൂർ ചൂണ്ടിക്കാട്ടി.

സി.ജെ.പി സമീപകാലത്ത് നടത്തിയ പ്രതിഷേധങ്ങളിലെ വിഷയങ്ങൾ കോൺഗ്രസിന്റെ വിദ്യാർത്ഥി സമ്പർക്ക പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ച്’ മുൻപേ തന്നെ മുന്നോട്ടുവെച്ചവയായിരുന്നു. സി.ജെ.പി പ്രതിഷേധം ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുൻപ് തന്നെ രാഹുൽ ഗാന്ധി രാജസ്ഥാനിൽ വിഷയമുയർത്തുകയും ദേശവ്യാപക സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സി.ജെ.പിയുടെ പ്രക്ഷോഭങ്ങൾക്ക് ലഭിച്ച ജനപിന്തുണയോ പ്രതികരണമോ കോൺഗ്രസ് പ്രചാരണത്തിന് ലഭിച്ചില്ലെന്ന് തരൂർ പറഞ്ഞു. ജനങ്ങളുടെ ശബ്ദം കേൾക്കുന്നതിലും പുതിയ തലമുറയായ ‘ജെൻ-സി’യെ മനസിലാക്കുന്നതിലും പാർട്ടിക്ക് വീഴ്ച പറ്റിയോ എന്ന് സ്വയം ചോദിക്കണമെന്നും എന്തുകൊണ്ടാണ് ജന സ്വാധീനമുണ്ടാക്കാൻ സാധിക്കാതെ പോയതെന്ന് കോൺഗ്രസ് അടിയന്തരമായി പരിശോധിക്കണമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *