India Mirror News

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവം: മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവം: മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയുടെ പബ്ലിക് പോളിസി മേധാവിയും ഇൻസ്റ്റാഗ്രാമിലെ സാങ്കേതിക ഉദ്യോഗസ്ഥനും ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സർക്കാർ വിരുദ്ധ ഉള്ളടക്കങ്ങൾക്ക് ബോധപൂർവ്വം കൂടുതൽ പ്രചാരം നൽകുന്നുണ്ടോ എന്നതിലാണ് കേന്ദ്ര സർക്കാർ പ്രധാനമായും വിശദീകരണം തേടുന്നത്. കൂടാതെ, രാഷ്ട്രീയ ഉള്ളടക്കങ്ങളുടെ പ്രചാരത്തെ സ്വാധീനിക്കാൻ മെറ്റയുടെ അൽഗോരിതങ്ങൾക്ക് സാധിക്കുന്നുണ്ടോ എന്ന കാര്യവും സർക്കാർ തലത്തിൽ പരിശോധിച്ചേക്കും.

സംഭവത്തിൽ മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ഐ.ടി നിയമപ്രകാരം കമ്പനിക്ക് ഇന്ത്യയിൽ ലഭിക്കുന്ന നിയമപരിരക്ഷ റദ്ദാക്കുമെന്നും പാർലമെന്ററി സമിതി കഴിഞ്ഞ ദിവസം കർശന മുന്നറിയിപ്പ് നൽകിയിരുന്നു. വിഷയത്തിൽ കേവലം മാപ്പപേക്ഷ കൊണ്ട് കാര്യങ്ങൾ ഒതുങ്ങില്ലെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് സമിതി അംഗങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ, വിഡിയോ നീക്കം ചെയ്തത് സാങ്കേതിക പിഴവു മൂലമാണെന്നാണ് മെറ്റ നൽകുന്ന വിശദീകരണം. പ്രധാനമന്ത്രിയുടെ വീഡിയോ താൽക്കാലികമായി നീക്കം ചെയ്തതിൽ മുൻപ് ക്ഷമാപണം നടത്തിയിട്ടുള്ള മെറ്റയോട്, പ്ലാറ്റ്‌ഫോമുകളിലെ മറ്റ് വിവാദ ഉള്ളടക്കങ്ങളിൽ സ്വീകരിച്ച നടപടികൾ കൂടി വ്യക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *