India Mirror News

എം.കെ. സാനു അനുസ്മരണ വേദിയിൽ സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

എം.കെ. സാനു അനുസ്മരണ വേദിയിൽ സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പ്രൊഫസർ എം.കെ. സാനുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ വേദിയിൽ കവി സച്ചിദാനന്ദനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്ത് നിന്നുകൊണ്ട് തന്നെ മുന്നണിയെ ആക്രമിക്കുകയും, വലതുപക്ഷത്തിന്റെ കയ്യടിയും പൊതുസ്വീകാര്യതയും നേടി സ്വന്തം യശസ്സ് ഉയർത്താൻ ശ്രമിക്കുകയും ചെയ്യുന്ന വ്യാജ രീതികളിലൂടെ സ്വയം തിളങ്ങാൻ ശ്രമിക്കുന്നവരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. തുടർച്ചയായ ഭരണം അപകടമാണെന്ന ചിന്ത എം.കെ. സാനുവിന് ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും, ഇടതുപക്ഷത്തെ കരിവാരിത്തേച്ച് സ്വന്തം പദവി ഉയർത്താൻ അദ്ദേഹം തുനിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുസമൂഹത്തിൽ ഭദ്രവും അന്തസ്സുറ്റതുമായ സ്ഥാനം സ്വന്തമായി ഉള്ളതുകൊണ്ടാണ് തങ്ങൾ ഇവിടെയുണ്ടെന്ന് അറിയിക്കാൻ ഇത്തരം വളഞ്ഞ വഴികൾ എം.കെ. സാനുവിന് സ്വീകരിക്കേണ്ടി വരാതിരുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ അതിയായ അന്തസ്സോടെയാണ് സാനു മാഷ് ആ പദവിയിൽ ശോഭിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ സ്വന്തമായി വ്യക്തിത്വമില്ലാത്തവരാണ് സമൂഹ ശ്രദ്ധ ആകർഷിക്കാനായി ഇത്തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *