India Mirror News

ലൈംഗിക പീഡന പരാതി: ബ്രിജ് ഭൂഷണെ കുറ്റവിമുക്തനാക്കി ഡൽഹി കോടതി

ലൈംഗിക പീഡന പരാതി: ബ്രിജ് ഭൂഷണെ കുറ്റവിമുക്തനാക്കി ഡൽഹി കോടതി

വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി മുൻ ലോക്‌സഭാംഗവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെയും സഹപ്രതി വിനോദ് തോമറിനെയും ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കി. ആറ് വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിലാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വനി പൻവാർ വിധ പ്രസ്താവിച്ചത്. വിചാരണ നടപടികൾ പൂർത്തിയാക്കി വിധി പറയുന്നതിനായി കേസ് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു.

2023 ഏപ്രിലിലാണ് ഗുസ്തി താരങ്ങളുടെ പരാതിയിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും 2024 മേയിൽ വിചാരണ നടപടികളിലേക്ക് കടക്കുകയുമായിരുന്നു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരിക്കെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണങ്ങൾ ഉയർന്നതോടെ, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയ പ്രമുഖ താരങ്ങളുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് കടുത്ത പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. കുറ്റപത്രം സമർപ്പിച്ച് അന്വേഷണ വിചാരണകൾ പൂർത്തിയായതിന് ശേഷമാണ് ഇപ്പോൾ കോടതി പ്രതികളെ കുറ്റവിമുക്തരാക്കി ഉത്തരവിട്ടിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *