India Mirror News

നടൻ സി. രാജശേഖരൻ നായർ അന്തരിച്ചു

നടൻ സി. രാജശേഖരൻ നായർ അന്തരിച്ചു

കോട്ടയം: മലയാള സിനിമയിൽ പോലീസ് വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ മുതിർന്ന നടൻ സി. രാജശേഖരൻ നായർ അന്തരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയായ ഇദ്ദേഹം സിനിമകളിൽ നിരവധി തവണ സബ് ഇൻസ്പെക്ടറുടെ വേഷം കൈകാര്യം ചെയ്തതു കൊണ്ടുതന്നെ സിനിമാ മേഖലയിൽ ‘എസ്.ഐ. രാജശേഖരൻ’ എന്ന പേരിൽ കൂടിയാണ് അറിയപ്പെട്ടിരുന്നത്. സംവിധായകരായ ജോഷി, തമ്പി കണ്ണന്താനം എന്നിവരുടെ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം, രാജാവിന്റെ മകൻ, സന്ദർഭം, മുദ്ര, നായർസാബ്, വഴിയോരക്കാഴ്ചകൾ, സേതുരാമയ്യർ സിബിഐ, നമ്പർ 20 മദ്രാസ് മെയിൽ, താപ്പാന തുടങ്ങി അഞ്ഞൂറോളം സിനിമകളിലും ഒട്ടനവധി ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

അന്തരിച്ച രാജശേഖരൻ നായരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ചിങ്ങവനത്തുള്ള അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ വെച്ച് നടക്കും. അജിതകുമാരിയാണ് ഭാര്യ. ദുബായിലുള്ള അനുഷാ ദീപു, അബുദാബിയിലുള്ള അർച്ചനാ രാജശേഖരൻനായർ എന്നിവർ മക്കളും, ദുബായിൽ ജോലി ചെയ്യുന്ന എസ്. ദീപു മരുമകനുമാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *