India Mirror News

വിവാഹത്തിന് പിന്നാലെ പ്രതിഷേധം; ആമിർ ഖാന്റെ കോലം കത്തിച്ച് ബജ്‌രംഗ് ദൾ

വിവാഹത്തിന് പിന്നാലെ പ്രതിഷേധം; ആമിർ ഖാന്റെ കോലം കത്തിച്ച് ബജ്‌രംഗ് ദൾ

ബോളിവുഡ് താരം ആമിർ ഖാന്റെ മൂന്നാം വിവാഹത്തിന് പിന്നാലെ നടനെതിരെ കടുത്ത പ്രതിഷേധവുമായി ബജ്‌രംഗ് ദൾ പ്രവർത്തകർ രംഗത്തെത്തി. ആമിർ ഖാൻ മുർദാബാദ്, ആമിർ ഖാൻ ജിഹാദി ഭാരതം വിടുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി തെരുവിലിറങ്ങിയ പ്രതിഷേധക്കാർ നടന്റെ കോലം കത്തിച്ചു. ആമിർ ഖാൻ നിരന്തരമായി ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച് ഹിന്ദു മതത്തെ അപമാനിക്കുകയാണെന്നും, ഇത് ‘ലവ് ജിഹാദ്’ ആണെന്നുമാണ് ബജ്‌രംഗ് ദൾ നേതാവ് മനോജ് സോണി ആരോപിക്കുന്നത്. ഹിന്ദുക്കളെ നടൻ പരസ്യമായി വെല്ലുവിളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ഇതിനെതിരെ നടപടിയെടുക്കാൻ രാജ്യത്ത് നിയമസംവിധാനമില്ലേയെന്നും ചോദിച്ചു.

ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ചിട്ടും തന്റെ മക്കൾക്കെല്ലാം മുസ്ലീം പേരുകളാണ് ആമിർ നൽകുന്നതെന്നാണ് പ്രതിഷേധക്കാരുടെ മറ്റൊരു പ്രധാന ആരോപണം. ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച ശേഷം കുട്ടികൾക്ക് തൈമൂർ, അഫ്രോസ്, സൽമാൻ എന്നിങ്ങനെ പേരിടുന്നത് എവിടുത്തെ നിയമമാണെന്നും, എന്തുകൊണ്ടാണ് നടന് മുസ്ലീം സ്ത്രീകളോട് പ്രണയം തോന്നാത്തതെന്നും മനോജ് സോണി ചോദ്യമുന്നയിച്ചു. ഇത്തരം പ്രവൃത്തികൾ ഉടൻ നിർത്തിയില്ലെങ്കിൽ നടനെ പാഠം പഠിപ്പിക്കുമെന്നും, രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന നടൻ തനിക്ക് നിയമങ്ങളൊന്നും ബാധകമല്ലെന്ന രീതിയിലാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിന് പിന്നാലെയാണ് ആമിറിനെതിരെ പ്രതിഷേധം ഉയർന്നതെങ്കിലും, തമിഴ് – ഐറിഷ് പശ്ചാത്തലമുള്ള ഗൗരി ക്രിസ്ത്യൻ വിശ്വാസിയാണ് പിന്തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ. റീന ദത്ത, കിരൺ റാവു എന്നിവരാണ് ആമിറിന്റെ മുൻ ഭാര്യമാർ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *