India Mirror News

ഒഴുക്കിൽപെട്ട യുവാവിനായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു

ഒഴുക്കിൽപെട്ട യുവാവിനായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു

മലപ്പുറം ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട മമ്പാട് സ്വദേശിയായ യാഷിക് എന്ന യുവാവിനായുള്ള തിരച്ചിൽ നാലാം ദിവസമായ ഇന്നും തുടരുകയാണ്. തിരുവാലി, നിലമ്പൂർ ഫയർ ഫോഴ്സ് യൂണിറ്റുകളുടെയും ഇആർഎഫ് പ്രവർത്തകരുടെയും സംയുക്ത നേതൃത്വത്തിലാണ് പുഴയിൽ ഊർജ്ജിതമായ തെരച്ചിൽ പുരോഗമിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓടായിക്കൽ പാലത്തിന് താഴെ വെച്ചായിരുന്നു യാഷിക് അപകടത്തിൽപെട്ടത്. പുഴയിലൂടെ ഒഴുകിവന്ന മരത്തടികൾ പിടിച്ചെടുക്കാനായി സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചാടിയ യാഷിക്, അവ കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപെട്ട് താഴേക്ക് പോവുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് വരെ ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് തീരത്തോട് ചേർന്ന ഭാഗങ്ങളിൽ വ്യാപകമായ രീതിയിൽ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഓടായിക്കൽ മുതൽ അരീക്കോട് വരെയുള്ള ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങള കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസം പരിശോധനകൾ നടന്നത്. കാണാതായ യാഷിക്കിനെ കണ്ടെത്തും വരെ പുഴയിലെ തെരച്ചിൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് നിലവിൽ രക്ഷാപ്രവർത്തകരും സിവിൽ ഡിഫൻസ് അധികൃതരും തീരുമാനിച്ചിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *