India Mirror News

സംസ്ഥാനത്ത് കാലവർഷം തുടരുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് അവധി

സംസ്ഥാനത്ത് കാലവർഷം തുടരുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് അവധി

സംസ്ഥാനത്ത് വരും മണിക്കൂറുകളിലും കാലവർഷ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് പ്രത്യേകിച്ച് വടക്കൻ കേരളത്തിലാണ് ശക്തമായ മഴയ്ക്ക് സാധ്യത കൽപ്പിക്കുന്നത്. അതേസമയം മറ്റ് ജില്ലകളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് നൽകിയിരുന്ന റെഡ്, ഓറഞ്ച് അലർട്ടുകൾ പൂർണ്ണമായി പിൻവലിച്ചിട്ടുണ്ട്. നാളെയോടുകൂടി മഴയുടെ ശക്തി ഗണ്യമായി കുറയുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ ഒരു ജില്ലയിലും പുതിയ മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.

നിലവിൽ വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിനും മധ്യേയായി സ്ഥിതി ചെയ്യുന്ന ശക്തികൂടിയ ന്യൂനമർദ്ദമാണ് ഇപ്പോഴത്തെ മഴയെ സ്വാധീനിക്കുന്നത്. കനത്ത മഴയ്ക്കൊപ്പം തന്നെ വിവിധ തീരമേഖലകളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഒരറിയിപ്പുണ്ടാകുന്നത് വരെ മീൻപിടുത്തത്തിന് പൂർണ്ണമായ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *