India Mirror News

വയനാട് തുരങ്കപാത ദുരന്തം: കേന്ദ്ര നിർദേശങ്ങളിൽ വൻ ലംഘനം; സർക്കാരും കമ്പനിയും തമ്മിൽ തർക്കം.

വയനാട് തുരങ്കപാത ദുരന്തം: കേന്ദ്ര നിർദേശങ്ങളിൽ വൻ ലംഘനം; സർക്കാരും കമ്പനിയും തമ്മിൽ തർക്കം.

കള്ളാടി: വയനാട് തുരങ്കപാത നിർമ്മാണത്തിനിടെയുണ്ടായ അപകടം വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന നിർദേശങ്ങൾ ലംഘിച്ചതുമൂലമാണെന്ന വിവരങ്ങൾ പുറത്തുവരുന്നു. പാരിസ്ഥിതിക ദുർബല പ്രദേശമായ ഇവിടെ എപ്പോൾ വേണമെങ്കിലും മണ്ണിടിച്ചിൽ ഉണ്ടാകാമെന്നും നിരന്തര നിരീക്ഷണം വേണമെന്നുമുള്ള കേന്ദ്ര നിർദേശങ്ങൾ കരാർ കമ്പനി പൂർണ്ണമായി അവഗണിക്കുകയായിരുന്നു. ദുരന്തം നടന്ന ദിവസം രാവിലെ 8.30 ഓടെ തന്നെ ആദ്യ മണ്ണിടിച്ചിൽ സൂചനകൾ ഉണ്ടായിട്ടും അധികൃതർ യാതൊരു മുൻകരുതലും സ്വീകരിച്ചില്ല. 11.30 നാണ് വൻ ദുരന്തം ഉണ്ടാകുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന വൈബ്രേഷൻ ഓരോ നിമിഷവും പരിശോധിച്ച് ജില്ലാ ഭരണകൂടത്തെയും ദുരന്ത നിവാരണ അതോറിറ്റിയെയും അറിയിക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടിട്ടില്ല. ഇതിനായി ഒരുക്കിയ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായിരുന്നോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. കൂടാതെ, നിലവിലെ അപകടമേഖലാ മാപ്പിങ് സാധാരണക്കാർക്ക് തിരിച്ചറിയാൻ പാകത്തിലുള്ളതല്ലെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ വലിയ വീഴ്ചയുണ്ടായെന്നും ആക്ഷേപമുണ്ട്. പദ്ധതി ആരംഭിക്കുന്നതിന് മുൻപ് കൃത്യമായ ജിയോളജിക്കൽ, ഹൈഡ്രോളജിക്കൽ പഠനങ്ങൾ നടന്നിട്ടില്ലെന്ന് ഭൗമശാസ്ത്രജ്ഞനായ സി. പി. രാജേന്ദ്രൻ വ്യക്തമാക്കുന്നു.

അതേസമയം, ദുരന്തത്തിന്റെ ഉത്തരവാദിത്തത്തെ ചൊല്ലി സർക്കാരും കരാർ കമ്പനിയും തമ്മിൽ കടുത്ത ആരോപണ പ്രത്യാരോപണങ്ങളാണ് നടക്കുന്നത്. പദ്ധതിക്കായി എടുത്ത മണ്ണ് മാറ്റാത്തതാണ് അപകട കാരണമെന്നും ഇതൊരു മനുഷ്യനിർമ്മിത ദുരന്തമാണെന്നും ജില്ലയുടെ ചുമതലയുള്ള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ആരോപിച്ചു. മണ്ണ് നീക്കം ചെയ്യാൻ രണ്ടുതവണ നിർദേശം നൽകിയിട്ടും നടപ്പിലായില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീറും പി.ഡബ്ല്യു.ഡി മിനിറ്റ്സും വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിയും ഇതേ കാരണം തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോണിന്റെ മാനേജർ സെബാസ്റ്റ്യൻ, തങ്ങൾ മണ്ണ് കൂട്ടിവെച്ചിരുന്നില്ലെന്നും കമ്പനിക്ക് പ്രവേശനമില്ലാത്ത ബൗണ്ടറിക്ക് പിന്നിലെ വനമേഖലയിൽ നിന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മാണം നടക്കുന്നതെന്നും അവകാശപ്പെട്ടു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *