India Mirror News

കോറോ ഹെൽത്ത് ഓഫീസ് തുറന്നില്ല; ഹാജർ രേഖപ്പെടുത്തി ജീവനക്കാർ

കോറോ ഹെൽത്ത് ഓഫീസ് തുറന്നില്ല; ഹാജർ രേഖപ്പെടുത്തി ജീവനക്കാർ

കൊച്ചി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടർന്ന് വിവാദത്തിലായ കോറോ ഹെൽത്ത് ഓഫീസ് ഇന്നും തുറന്നുപ്രവർത്തിച്ചില്ല. എന്നാൽ ഓഫീസ് അടഞ്ഞുകിടക്കുകയാണെങ്കിലും ജീവനക്കാരുടെ ഹാജർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. തൊഴിൽവകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ വെള്ളിയാഴ്ച വരെ ഈ രീതി തുടരാനാണ് തീരുമാനം. കോറോ ഹെൽത്തിന്റെ കോഴിക്കോട് ഓഫീസിലും സമാനമായ രീതിയിൽ ജീവനക്കാർ എത്തിയെങ്കിലും ഓഫീസിന് പുറത്ത് കാത്തുനിൽക്കേണ്ടി വന്നു. ലേബർ ഓഫീസറുമായി നേരത്തെ നടത്തിയ ചർച്ചയിൽ പത്താം തീയതി വരെ ഈ രീതിയിൽ മുന്നോട്ടുപോകാനായിരുന്നു ധാരണയെങ്കിലും തുടർചർച്ചകൾക്കായി കമ്പനി പ്രതിനിധികൾ ആരും തന്നെ ഇതുവരെ സ്ഥലത്ത് എത്തിയിട്ടില്ല. തുടർന്ന് തൊഴിൽ വകുപ്പ് നൽകിയ അറ്റൻഡൻസ് രേഖയിൽ ഒപ്പിട്ട ശേഷമാണ് ജീവനക്കാർ പിരിഞ്ഞുപോയത്.

പത്താം തീയതി വരെ ഒത്തുതീർപ്പ് ധാരണകൾ പാലിക്കുമെന്ന വ്യവസ്ഥ കമ്പനി ലംഘിച്ചതായി നോർത്ത് എംഎൽഎ ജയന്ത് കുറ്റപ്പെടുത്തി. ഒരു ജീവനക്കാരന്റെയും ജോലി നഷ്ടപ്പെടാതിരിക്കാനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും കമ്പനിയെ വീണ്ടും ചർച്ചയ്ക്ക് കൊണ്ടുവരാൻ സർക്കാർ തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *