India Mirror News

നെയ്യാറ്റിൻകരയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: അച്ഛനും മക്കളും ഉൾപ്പെടെ നാല് പേർ പോലീസ് കസ്റ്റഡിയിൽ

നെയ്യാറ്റിൻകരയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: അച്ഛനും മക്കളും ഉൾപ്പെടെ നാല് പേർ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും മക്കളും ഉൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലുനിന്നകുഴി സ്വദേശി ബിജു, അദ്ദേഹത്തിന്റെ മക്കളായ അമ്പാടി, മിഥുൻ, അമ്പാടിയുടെ സുഹൃത്ത് എന്നിവരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. നെയ്യാറ്റിൻകര സ്വദേശിയായ മനോജാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബിജുവിന്റെ മകനെ കാണാനെത്തിയ സുഹൃത്ത് വീടിന് മുന്നിൽ വെച്ച് ബൈക്ക് അമിത വേഗതയിൽ ഓടിക്കുകയും ശബ്ദമുണ്ടാക്കുകയും (ബൈക്ക് റേസിംഗ്) ചെയ്തതിനെ മനോജ് ചോദ്യം ചെയ്തതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. തുടർന്നുണ്ടായ വാക്കേറ്റവും കയ്യാങ്കളിയുമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. കസ്റ്റഡിയിലായവരിൽ ആരാണ് മനോജിനെ നേരിട്ട് ആക്രമിച്ചതെന്ന് കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പ്രതികളുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *