India Mirror News

‘ഇനിയും വുമൺ കാർഡുമായി വരരുത്, കടിച്ചുതൂങ്ങിയാൽ സമരം ചെയ്യും’;

‘ഇനിയും വുമൺ കാർഡുമായി വരരുത്, കടിച്ചുതൂങ്ങിയാൽ സമരം ചെയ്യും’;

താരസംഘടനയായ ‘അമ്മ’യുടെ നടത്തിപ്പ് ഇപ്പോഴും തങ്ങളുടെ താത്കാലിക കമ്മിറ്റിക്കാണെന്ന് അവകാശപ്പെട്ട ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് നടി ഉഷ ഹസീന രംഗത്തെത്തി. ഒരു പാവം പെൺകുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച നിലവിലെ ഭരണസമിതിക്ക് ഇനി ‘വുമൺ കാർഡ്’ ഇറക്കാൻ യാതൊരു യോഗ്യതയുമില്ലെന്ന് ഉഷ തുറന്നടിച്ചു. കേവലം പത്തുമാസം കൊണ്ട് അത്രയ്ക്ക് നാണംകെട്ട കഥകളാണ് സംഘടനയുടെ ഓഫീസിൽ നിന്ന് പുറത്തുവന്നതെന്നും ഇനിയും ഭാരവാഹികൾ കസേരയിൽ കടിച്ചുതൂങ്ങാനാണ് ഭാവമെങ്കിൽ തങ്ങൾ സ്ത്രീകൾ ഒന്നിച്ച് ‘അമ്മ’ ഓഫീസിലേക്ക് വന്ന് സത്യാഗ്രഹ സമരം ആരംഭിക്കുമെന്നും ഉഷ മുന്നറിയിപ്പ് നൽകി.

സംഘടനയുടെ ശരിയായ കണക്കുകളും റിപ്പോർട്ടുകളും ജനറൽ ബോഡിയിൽ അവതരിപ്പിക്കാൻ ഭരണസമിതിക്ക് സാധിച്ചിരുന്നില്ല. നിലവിലെ സമിതി തുടരണോ എന്ന് അറിയാൻ ജനറൽ ബോഡിയിൽ രണ്ട് തവണ വോട്ടെടുപ്പ് നടത്തിയപ്പോൾ ഭൂരിപക്ഷം പേരും സമിതി തുടരേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഭരണസമിതി ഒട്ടാകെ ഉത്തരംമുട്ടി നിൽക്കുകയായിരുന്നു. തുടർന്ന് താനും തന്റെ ടീമും രാജിവെക്കുകയാണെന്ന് പ്രസിഡന്റ് രണ്ട് വട്ടം വ്യക്തമാക്കി. പ്രസിഡന്റിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ജനറൽ ബോഡിക്ക് മുന്നിൽ നിരപരാധിത്വം തെളിയിക്കാൻ നിൽക്കാതെ, സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കൂടി രാജിവെക്കുകയാണെന്നും ഇനി കോടതിയിലും മാധ്യമങ്ങളിലും കാണാമെന്നും പ്രഖ്യാപിച്ചാണ് അദ്ദേഹം ഇറങ്ങിപ്പോയത്. മുൻപ് മോഹൻലാൽ രാജിവെച്ച സാഹചര്യം ഇതല്ലായിരുന്നുവെന്ന് വ്യക്തമാക്കിയ ഉഷ, അന്നത്തെ ഭരണസമിതിയുടെ പതനത്തിന് ശേഷം ജനറൽ ബോഡിയാണ് പുതിയൊരു താത്കാലിക കമ്മിറ്റിയെ നിയോഗിച്ചതെന്നും അതിന്റെ നേതൃത്വ ചുമതല രമേശ് പിഷാരടിയെയാണ് ഏൽപ്പിച്ചതെന്നും ഓർമ്മിപ്പിച്ചു. യാഥാർത്ഥ്യം ഇതായിരിക്കെ ഇപ്പോൾ കമ്മിറ്റി തങ്ങളുടേതാണെന്ന് ചിലർ അവകാശപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും തങ്ങൾക്ക് സംഘടനയുടെ നിലനിൽപ്പാണ് പ്രധാനമെന്നും അത് തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഉഷ കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *