India Mirror News

ഇന്ത്യയിലേക്ക് 10 ലക്ഷം കോടിയുടെ ജാപ്പനീസ് നിക്ഷേപം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും തമ്മിൽ ചരിത്ര കരാർ.

ഇന്ത്യയിലേക്ക് 10 ലക്ഷം കോടിയുടെ ജാപ്പനീസ് നിക്ഷേപം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും തമ്മിൽ ചരിത്ര കരാർ.

ന്യൂഡൽഹി: ജപ്പാനിൽ നിന്നും പത്ത് ലക്ഷം കോടി രൂപയുടെ ഭീമമായ നിക്ഷേപം രാജ്യത്തേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ഉഭയകക്ഷി സഹകരണത്തിന് ഇന്ത്യയും ജപ്പാനും തമ്മിൽ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും തമ്മിൽ ഡൽഹിയിൽ നടത്തിയ നിർണ്ണായക ചർച്ചയിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. നിലവിൽ ഇന്ത്യയിൽ നിക്ഷേപം നടത്തിയിട്ടുള്ള ജാപ്പനീസ് കമ്പനികളുടെ എണ്ണം വരും വർഷങ്ങളിൽ ഇരട്ടിയാക്കാനും ഇരുനേതാക്കളും തമ്മിൽ സമ്മതിച്ചു. ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധത്തെ ഇനി മുതൽ സവിശേഷ സാമ്പത്തിക സുരക്ഷ പങ്കാളിത്തമായി ഉയർത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇത് പ്രതിരോധ മേഖലയിലുൾപ്പെടെ കൂടുതൽ വിപുലമായ സഹകരണത്തിന് വഴിയൊരുക്കുന്നതിനൊപ്പം സമുദ്ര സുരക്ഷ, ഊർജ്ജരംഗം എന്നിവയ്ക്കും വരും ദിവസങ്ങളിൽ വലിയ മുൻഗണന നൽകും.

ഊർജ്ജം, വിദേശവ്യാപാരം, ഔഷധ നിർമ്മാണം, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങി നിരവധി സുപ്രധാന മേഖലകളിലാണ് ഇരുരാജ്യങ്ങളും പുതിയ കരാറുകളിൽ ഒപ്പുവെച്ചിരിക്കുന്നത്. ഭാരതത്തിന്റെ വികസന ചരിത്രത്തിൽ ജപ്പാൻ എക്കാലത്തും വളരെ പ്രധാനപ്പെട്ട ഒരു ഏടാണെന്ന് ചർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദിയെ തന്റെ ജ്യേഷ്ഠ സഹോദരൻ എന്ന് വിശേഷിപ്പിച്ച ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചി, ഇൻഡോ-പസഫിക് മേഖലയിലെ സുസ്ഥിരമായ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഇന്ത്യയുമായി എപ്പോഴും ചേർന്നുനിൽക്കുമെന്നും ആവർത്തിച്ചു വ്യക്തമാക്കി. നേരത്തെ ഡൽഹിയിൽ എത്തിയ ജാപ്പനീസ് പ്രധാനമന്ത്രിക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗികമായി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യവസായികൾ പങ്കെടുത്ത പ്രത്യേക യോഗത്തിലും ജാപ്പനീസ് പ്രധാനമന്ത്രി സംസാരിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *