India Mirror News

അവസാന നാളുകൾ സ്വന്തം മണ്ണിൽ മരിക്കണം; അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വത്തിനായി 94-കാരി കളക്ടർക്ക് മുന്നിൽ

അവസാന നാളുകൾ സ്വന്തം മണ്ണിൽ മരിക്കണം; അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വത്തിനായി 94-കാരി കളക്ടർക്ക് മുന്നിൽ

അമേരിക്കയിൽ രണ്ട് പതിറ്റാണ്ടോളം താമസിച്ച് അവിടുത്തെ പൗരത്വവും നേടിയ ശേഷം, തന്റെ അവസാന നാളുകൾ സ്വന്തം മണ്ണിൽ ഒരു ഇന്ത്യൻ പൗരയായി ജീവിച്ചു മരിക്കണമെന്ന തീവ്ര ആഗ്രഹവുമായി അധികൃതരെ സമീപിച്ച് തൊണ്ണൂറ്റിനാലുകാരിയായ ഒരമ്മ. ആന്ധ്രാപ്രദേശിലെ ബാപട്‌ല ജില്ലയിലുള്ള ചിന്താഗുംപാല ഗ്രാമ സ്വദേശിനിയായ കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മയാണ് ഇന്ത്യൻ പൗരത്വം തിരികെ ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് മുന്നിലെത്തിയത്. കഴിഞ്ഞ ബുധനാഴ്ച തന്റെ മകനോടൊപ്പം ബാപറ്റ്‌ല ജില്ലാ കളക്ടർ ജെ. വെങ്കിട മുരളിയെ നേരിൽ കണ്ട ഇവർ, തനിക്ക് എത്രയും വേഗം ഇന്ത്യൻ പൗരത്വം തിരികെ നൽകി അപേക്ഷയിലെ നടപടികൾ വേഗത്തിലാക്കണമെന്ന് കണ്ണീരോടെ അഭ്യർത്ഥിക്കുകയായിരുന്നു. തനിക്ക് 95 വയസ്സ് തികയാറായെന്നും മരണാനന്തര ചടങ്ങുകൾ സ്വന്തം ഗ്രാമത്തിൽ നടക്കണമെന്നതാണ് തന്റെ അവസാന ആഗ്രഹമെന്നും കളക്ടറോട് പറയുന്ന വൃദ്ധയുടെ വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ നൊമ്പരമുണർത്തുകയും ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്.

ഭർത്താവ് നാഗഭൂഷണത്തിന്റെ മരണശേഷമാണ് മഹാലക്ഷ്മമ്മ മകനും ഓങ്കോളജിസ്റ്റുമായ (അർബുദ രോഗവിദഗ്ദ്ധൻ) ബുച്ചയ്യ ചൗധരിക്കൊപ്പം ജീവിക്കാൻ യുഎസിലെ വിർജീനിയയിലേക്ക് കുടിയേറിയത്. തുടർന്ന് 2000 ജൂലൈയിൽ ഇവർക്ക് അമേരിക്കൻ പൗരത്വം ലഭിക്കുകയും 18 വർഷത്തോളം അവർ അവിടെത്തന്നെ സ്ഥിരതാമസമാക്കുകയുമായിരുന്നു. എന്നാൽ വിദേശത്തെ ആഡംബര ജീവിതത്തിനിടയിലും ജന്മനാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം മനസിൽ സൂക്ഷിച്ച ഇവർ, ഒടുവിൽ ഒരു ഇന്ത്യൻ പൗരയായി ശ്വാസമടക്കണമെന്ന ലക്ഷ്യത്തോടെയാണ് വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അവഗണിച്ചും നിയമനടപടികൾക്കായി ഇപ്പോൾ ജന്മനാട്ടിൽ തിരിച്ചെത്തിയിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *