India Mirror News

ഇന്നോവയുടെ ബോണറ്റിൽ ഒളിപ്പിച്ചു കടത്തിയ പതിനാറര കിലോ കഞ്ചാവുമായി യുവാവ് മഞ്ചേരിയിൽ പിടിയിൽ

ഇന്നോവയുടെ ബോണറ്റിൽ ഒളിപ്പിച്ചു കടത്തിയ പതിനാറര കിലോ കഞ്ചാവുമായി യുവാവ് മഞ്ചേരിയിൽ പിടിയിൽ

മലപ്പുറം മഞ്ചേരിയിൽ കാറിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ചു കടത്തുകയായിരുന്ന വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിലായി. മേലാറ്റൂർ എടപ്പറ്റ സ്വദേശിയായ തയ്യിൽ നിഹാൽ മുഹമ്മദ് (23) ആണ് മഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലായത്. ബുധനാഴ്ച രാത്രി എട്ടരയോടെ മഞ്ചേരി ചമയം ജങ്ഷനിൽ വെച്ച് നാട്ടുകാർ സംശയാസ്പദമായ സാഹചര്യത്തിൽ ഇന്നോവ കാർ തടഞ്ഞിടുകയും തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ നിന്ന് പതിനാറര കിലോ കഞ്ചാവ് കണ്ടെടുത്തത്.

ഇന്നോവ കാറിന്റെ ബോണറ്റിനുള്ളിൽ അഞ്ച് വലിയ പാക്കറ്റുകളിലാക്കി അതീവ രഹസ്യമായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ശേഖരം. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികൂടിയ കഞ്ചാവ് എവിടെനിന്ന് എത്തിച്ചതാണെന്നും ഇതിന് പിന്നിൽ മറ്റ് ലഹരി മാഫിയ സംഘങ്ങൾക്ക് പങ്കുണ്ടോയെന്നും അറിയാൻ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രദേശത്ത് ലഹരി വിൽപ്പന തടയുന്നതിനുള്ള കർശന പരിശോധനകൾ തുടരുമെന്ന് മഞ്ചേരി പൊലീസ് വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *