India Mirror News

അരുണാചലിൽ മിന്നൽ പ്രളയം; കനത്ത നാശനഷ്ടം

അരുണാചലിൽ മിന്നൽ പ്രളയം; കനത്ത നാശനഷ്ടം

അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. സംസ്ഥാനത്തെ ലോവർ സുബാൻസിരി, കെയ് പന്യോർ എന്നീ ജില്ലകളിലാണ് പ്രളയം കടുത്ത നാശം വിതച്ചത്. യാസാലിയിലെ നീപ്‌കോ കോളനിയിൽ പ്രളയത്തിൽ പതിനഞ്ചോളം വീടുകൾ പൂർണ്ണമായും തകരുകയും ദേശീയപാതയിലെ പ്രധാന പാലം വെള്ളപ്പാച്ചിലിൽ ഒലിച്ചുപോകുകയും ചെയ്തു. എന്നാൽ അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.

വെള്ളപ്പൊക്കത്തെ തുടർന്ന് വിവിധയിടങ്ങളിൽ കുടുങ്ങിക്കിടന്ന ജനങ്ങളെ ദുരന്തനിവാരണ സേനയും പ്രാദേശിക അധികൃതരും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. അതേസമയം, വരും ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *