പത്തിരിപ്പാലത്തിന് സമീപം പോലീസ് നടത്തിയ തന്ത്രപരമായ വാഹന പരിശോധനയ്ക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ആരിസ്, മങ്കര സ്വദേശി ഷിബിലി എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് ഒൻപത് ഗ്രാം എംഡിഎംഎയും ലഹരിവിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 40,000 രൂപയും ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്തിരിപ്പാലം മൗണ്ട് സീന സ്കൂളിന് സമീപം പോലീസ് പതിവ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ എത്തിയ ഇവരുടെ കാർ തടഞ്ഞുനിർത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ മുഹമ്മദ് ഹാരിസിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒൻപത് ഗ്രാം എംഡിഎംഎയും, ഷിബിലിന്റെ പക്കൽ നിന്ന് 40,000 രൂപയും കണ്ടെത്തുകയായിരുന്നു. കേരളത്തിൽ വൻതോതിൽ വിൽപ്പന നടത്തുകയെന്ന ലക്ഷ്യത്തോടെ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നാണ് ഇവർ ഈ മാരക ലഹരിമരുന്ന് എത്തിച്ചതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചു. പിടിയിലായ പ്രതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് ലഹരിസംഘങ്ങളെയും ഉറവിടങ്ങളെയും കണ്ടെത്താനായി ഒറ്റപ്പാലം പോലീസ് നിലവിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
Tags:
You can share this post!
administrator



