India Mirror News

അടൂരിൽ ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി മുൻ പ്രാദേശിക നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

അടൂരിൽ ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി മുൻ പ്രാദേശിക നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

പത്തനംതിട്ട അടൂരിൽ ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രമുഖ രാഷ്ട്രീയ നേതാവ് അറസ്റ്റിലായി. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി മുൻ അംഗമായിരുന്ന ടി. രഞ്ജുവിനെതിരെയാണ് അടൂർ പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇക്കഴിഞ്ഞ പത്താം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ വീട്ടിൽ പ്രത്യേക ആഭിചാര ക്രിയകൾ നടത്തുന്നതിനായാണ് രഞ്ജു ഇവിടെയെത്തിയത്. ഒരു സുഹൃത്ത് വഴി പരിചയപ്പെട്ടാണ് പെൺകുട്ടിയുടെ വീട്ടുകാർ ഇയാളെ മന്ത്രവാദ കർമ്മങ്ങൾക്കായി തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചത്.

എന്നാൽ കർമ്മങ്ങൾ പുരോഗമിക്കുന്നതിനിടെ ഇയാൾ പെൺകുട്ടിയെ ഒരു മുറിയിലേക്ക് ഒറ്റയ്ക്ക് വിളിച്ചുവരുത്തുകയും തുടർന്ന് ബലമായി കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഭയന്നുപോയ പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. കൊല്ലം ജില്ലയിൽ ബിജെപിയുടെ സജീവ പ്രാദേശിക നേതാവായിരുന്ന രഞ്ജുവിനെ മുൻപ് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്താണ് ചില ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് മാറ്റിനിർത്തിയത്. ആഭിചാരത്തിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *