മുൻ പൊതുമരാമത്ത് മന്ത്രിയും മുതിർന്ന കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് പ്രതിനിധിയായി കോതമംഗലം മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. ദീർഘകാലം ജനപ്രതിനിധിയായും പാർട്ടി ഭാരവാഹിയായും കേരള രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, മികച്ച സംഘാടകൻ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Tags:
You can share this post!
administrator



