India Mirror News

നാലാം തീയതി യുഡിഎഫിന്റേത്; കണ്ണൂരിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് കെ.സി. വേണുഗോപാൽ

നാലാം തീയതി യുഡിഎഫിന്റേത്; കണ്ണൂരിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് കെ.സി. വേണുഗോപാൽ

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ മെയ് നാല് യു.ഡി.എഫിന്റെ വിജയദിനമായിരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെക്കാൾ വലിയ വിജയമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നതെന്നും ഗ്രൗണ്ടിലെ തരംഗം പൂർണ്ണമായും ഇത്തരം സർവേകളിൽ പ്രതിഫലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ ഇത്തവണ അത്ഭുതകരമായ ഫലമുണ്ടാകുമെന്നും ജനങ്ങളുടെ യഥാർത്ഥ ‘പോളിംഗിലാണ്’ തനിക്ക് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെക്കുറിച്ചുള്ള ചർച്ചകൾക്ക് താനില്ലെന്നും അത് എ.ഐ.സി.സിയുടെ തീരുമാനമാണെന്നും വ്യക്തമാക്കിയ വേണുഗോപാൽ, മുഖ്യമന്ത്രിയാരാകുമെന്ന് ചർച്ച ചെയ്യുന്നവർ എന്തുകൊണ്ട് പ്രതിപക്ഷ നേതാവാരാകുമെന്ന് ചർച്ച ചെയ്യുന്നില്ലെന്നും ചോദിച്ചു. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസിന് മികച്ച ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, പ്രമുഖ ദേശീയ ഏജൻസികളെല്ലാം കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ കാറ്റാണ് പ്രവചിക്കുന്നത്. എൻ.ഡി.ടി.വി – ആക്സിസ് മൈ ഇന്ത്യ സർവേ പ്രകാരം യു.ഡി.എഫ് 75 മുതൽ 85 വരെ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നാണ് സൂചന. എൽ.ഡി.എഫിന് 55 മുതൽ 65 വരെ സീറ്റുകളും ബി.ജെ.പിക്ക് പരമാവധി മൂന്ന് സീറ്റുകളുമാണ് ഇവർ പ്രവചിക്കുന്നത്. ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ സർവേ യു.ഡി.എഫിന് 90 സീറ്റുകൾ വരെ ലഭിക്കാമെന്ന് വ്യക്തമാക്കുമ്പോൾ, മാട്രിസ്, പീപ്പിൾസ് പൾസ് തുടങ്ങിയ ഏജൻസികളും 70-ന് മുകളിൽ സീറ്റുകൾ നൽകി യു.ഡി.എഫ് തരംഗം തന്നെയാണ് പ്രവചിച്ചിരിക്കുന്നത്. മിക്ക സർവേകളും എൽ.ഡി.എഫിന് 65 സീറ്റുകളിൽ താഴെ മാത്രം നൽകുന്നതും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനുള്ള സാധ്യതകൾ കാണിക്കുന്നതും ഇത്തവണത്തെ ഫലം പ്രവചനാതീതമായിരിക്കുമെന്ന് സൂചിപ്പിക്കുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *