India Mirror News

പാലക്കാട് പേരക്കുട്ടിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു

പാലക്കാട് പേരക്കുട്ടിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു

പാലക്കാട് പതിനാറുകാരന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി മരിച്ചത്. ഇക്കഴിഞ്ഞ 19-ന് വൈകിട്ട് ഏഴുമണിയോടെ കാവശ്ശേരിയിലെ വീട്ടിൽവെച്ചായിരുന്നു സംഭവം. സുലൈമാന്റെ മകളുടെ മകനായ പതിനാറുകാരനും പത്തുവയസ്സുള്ള സഹോദരിയും തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിയെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാനും കുഞ്ഞിനെ രക്ഷിക്കാനും ശ്രമിക്കുന്നതിനിടയിലാണ് സുലൈമാന് നെഞ്ചിലും കഴുത്തിലും വയറ്റിലും കുത്തേറ്റത്.

അപകടത്തിന് പിന്നാലെ സുലൈമാനെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ തീവ്രപരിചരണത്തിൽ തുടരുന്നതിനിടയിലാണ് ജീവൻ നഷ്ടമായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പതിനാറുകാരനായ പേരക്കുട്ടിയെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ മറ്റ് പശ്ചാത്തലങ്ങളെയും കുറ്റകൃത്യത്തിന് പിന്നിലെ കാരണങ്ങളെയും കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *