India Mirror News

ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പ്രതിചേർത്തു

ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പ്രതിചേർത്തു

എറണാകുളം ചേരാനല്ലൂരിൽ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറമ്പിൽ വീട്ടിൽ ജയബാലകൃഷ്ണൻ (55) കൊല്ലപ്പെട്ട സംഭവത്തിൽ, വാഹനത്തിന്റെ ഉടമയായ അഡീഷണൽ ജഡ്ജിയെ കേസിൽ പ്രതിചേർത്തു. മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജിയുടെ ഉടമസ്ഥതയിലുള്ള കെ.എൽ 46 എഫ് 0333 നമ്പർ ബെൻസ് കാറാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ ജഡ്ജിയോട് വിശദീകരണം തേടി ഹൈക്കോടതി മെമോ നൽകിയതിനൊപ്പം, പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനായി ജില്ലാ കോടതിയിൽ അപേക്ഷ നൽകാനും നീക്കമുണ്ട്.

അപകടത്തിന് പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് നിസ്സാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ പ്രതിഷേധം ശക്തമായിരുന്നു. പ്രതിയെ സംരക്ഷിക്കുന്ന തരത്തിലുള്ള പോലീസ് നടപടിക്കെതിരെ വിമർശനം ഉയർന്നതോടെയാണ് വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയത്. തുടർന്ന് പതിനേഴുകാരനെ ബോർഡ് ജാമ്യത്തിൽ വിടുകയായിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *