പാലക്കാട് തരൂരിൽ പഴമ്പാലക്കോട് ഭജന മഹോത്സവത്തിനിടെ സംഘാടകരായ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചതായി യുവതിയുടെ പരാതി. അമ്മാവനെ മർദ്ദിക്കുന്നത് തടയാൻ ചെന്ന തന്നെയും പ്രവർത്തകർ മർദ്ദിച്ചുവെന്ന് കാണിച്ച് തരൂർ സ്വദേശിനിയാണ് ആലത്തൂർ പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി തരൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി കൃഷ്ണകുമാർ ഉൾപ്പെടെ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ പതിനൊന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എന്നാൽ ഉത്സവപ്പറമ്പിൽ സംഘർഷമുണ്ടായെന്നത് സത്യമാണെങ്കിലും യുവതിക്ക് നേരെ യാതൊരുവിധ ആക്രമണവും ഉണ്ടായിട്ടില്ലെന്നും, നൽകിയിട്ടുള്ളത് വ്യാജ പരാതിയാണെന്നുമാണ് ആരോപണവിധേയരായവരുടെ നിലപാട്.
You can share this post!
administrator



