India Mirror News

വിവാഹവൈരാഗ്യം: യുവതിയെ മുൻ കാമുകൻ കുത്തിപ്പരിക്കേൽപ്പിച്ചു

വിവാഹവൈരാഗ്യം: യുവതിയെ മുൻ കാമുകൻ കുത്തിപ്പരിക്കേൽപ്പിച്ചു

മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമായി യുവതിയെ മുൻ കാമുകൻ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി കുത്തിക്കൊല്ലാൻ ശ്രമിച്ചു. ബെംഗളൂരു രാമഗൊണ്ടനഹള്ളി സ്വദേശിയായ പതിനെട്ടുകാരി നന്ദിനി ദാസാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയായ ബന്ദേ നവാസിനെ വൈദേഹി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ഒരേ സ്കൂളിൽ ഒരുമിച്ച് പഠിച്ച നവാസും നന്ദിനിയും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ നന്ദിനിയുടെ വിവാഹം മറ്റൊരാളുമായി കഴിഞ്ഞതാണ് പ്രതിയെ അക്രമത്തിലേക്ക് നയിച്ചത്.

വ്യാഴാഴ്ച രാവിലെ നന്ദിനിയുടെ വീട്ടിലെത്തിയ പ്രതി, അവളുടെ മാതാപിതാക്കൾ സ്ഥലത്തില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഉള്ളിൽക്കയറിയത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന നന്ദിനിയുടെ രണ്ട് ഇളയ സഹോദരങ്ങളെ ഒരു മുറിയിലാക്കി പൂട്ടിയിട്ട ശേഷമാണ് യുവതിക്ക് നേരെ ഇയാൾ കത്തി വീശിയത്. ആക്രമണത്തിൽ നന്ദിനിയുടെ കഴുത്തിലും കൈകളിലും വാരിയെല്ലിനും ഉൾപ്പെടെ ശരീരത്തിൽ പലതവണ കുത്തേറ്റു. ചോരയൊലിച്ച് ഗുരുതരാവസ്ഥയിലായ യുവതി നിലവിളിച്ചുകൊണ്ട് വീടിന് പുറത്തേക്ക് ഓടിയതോടെയാണ് അയൽവാസികൾ വിവരമറിയുന്നത്. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി സ്വയം മുറിവേൽപ്പിച്ച് വീടിനുള്ളിൽ വീണുകിടക്കുകയായിരുന്നു. ഉടൻ തന്നെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ബന്ദേ നവാസിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *